ഛത്തീസ്ഗഡിൽ ഭരണവിരുദ്ധ വികാരം; കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിലേക്ക്

റായ്പുർ: വോട്ടെണ്ണൽ പുരോഗമിക്കുന്ന ഛത്തീസ്ഗഡിൽ കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിലേക്ക്. പ്രമുഖ നേതാക്കൾ ആരും തന്നെ ഇല്ലാതെ വോട്ടെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന്‍റെ കുതിപ്പാണ് ആദ്യഫലങ്ങൾ പുറത്തുവന്നതോടെ വ്യക്തമാകുന്നത്. 90 അംഗ നിയമസഭയിൽ കോണ്‍ഗ്രസ് 48 സീറ്റുകളിൽ മുന്നിട്ട് നിൽകുയയാണ്.

മുഖ്യമന്ത്രി രമണ്‍ സിംഗിന് കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിടുന്നത്. സ്വന്തം മണ്ഡലത്തിലും രമണ്‍ സിംഗ് പിന്നിലാണ്. 15 വർഷം നീണ്ടുന്ന ബിജെപി ഭരണത്തിനാണ് തിരിച്ചടി നേരിടുന്നത്. ബിജെപി 32 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്ന ഛത്തീസ്ഗഡിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 144 പ്രഖ്യാപിച്ചിരുന്നു.

Related posts