തലസ്ഥാ​ന​ത്ത് ബി​ജെ​പി ഹ​ർ​ത്താ​ൽ ആ​രം​ഭി​ച്ചു; കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ബി ​ജെ പി ​ഹ​ര്‍​ത്താ​ൽ ആ​രം​ഭി​ച്ചു. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ര്‍​ത്താ​ൽ. സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ര്‍​ത്താ​ൽ. ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​ജ്ഞ​ന മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി ​ജെ പി ​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം ​എ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം എ​ട്ട് ദി​വ​സം പി​ന്നി​ട്ടി​ട്ടും സ​ര്‍​ക്കാ​ര്‍ സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യ​ത്തോ​ട് പ്ര​തി​ക​രി​ച്ചി​ല്ല.

തു​ട​ര്‍​ന്നാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍റെ ജീ​വ​ന്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ബി ​ജെ പി ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. മാ​ര്‍​ച്ചി​ന് നേ​രെ പോ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. തു​ട​ർ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പോലീസിന് നേരേ ക​ല്ലും ക​സേ​ര​ക​ളും വ​ലി​ച്ചെ​റി​ഞ്ഞ​തോ​ടെ കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു. ബി ​ജെ പി ​പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​രു പ്ര​വ​ര്‍​ത്ത​ക​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.

തിരുവന്തപുരത്ത് നിന്നും നെയ്യാറ്റിൻകരയിലേക്ക് വന്ന കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. കല്ലേറിൽ ബസിന്‍റെ മുൻഭാഗത്തെ ചില്ലുകൾ തകർന്നു. തലസ്ഥാനത്ത് ഇന്ന് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടും കെഎസ്ആർടിസി സർവീസ് നടത്തിയതിനെ തുടർന്നായിരുന്നു ബിജെപി പ്രവർത്തകർ കല്ലേറ് നടത്തിയത്.

 

Related posts