മത്‌സ്യബന്ധനത്തിനിടെ  വ​ള്ളം മ​റി​ഞ്ഞു; തി​ര​യി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ നീന്തി ര​ക്ഷ​പ്പെ​ട്ടു; നാലു ലക്ഷം രൂപയുടെ നഷ്ടം

ചാ​വ​ക്കാ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ വ​ള്ളം മ​റി​ഞ്ഞു; തി​ര​മാ​ല​യി​ൽ അ​ക​പ്പെ​ട്ട നാ​ലു തൊ​ഴി​ലാ​ളി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.മ​ല​പ്പു​റം താ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ മ​ര​യ്ക്കാ​ര​ക​ത്ത് റാ​ഫി (33), അ​ഞ്ച​ടി​ക്ക​ൽ അ​ർ​ഷാ​ദ് (23), പ​രീ​ക്ക​ട​വ​ത്ത് കു​ഞ്ഞി​മ​ര​ക്കാ​ർ (65), സാ​വ​നാ​ജി​പു​ര​ക്ക​ൽ അ​ബ്ദു​ൽ ഖാ​ദ​ർ (52) എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴ​ര​യോ​ടെ പ​ഞ്ച​വ​ടി ക​ട​പ്പു​റ​ത്താ​ണ് സം​ഭ​വം.

എ​ട​ക്ക​ഴി​യൂ​ർ പ​ഞ്ച​വ​ടി ക​ട​പ്പു​റ​ത്തു​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വ​ള്ളം തി​ര​മാ​ല​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​ള്ളം മ​റി​ഞ്ഞ​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. തീ​ര​ക്ക​ട​ലി​ൽ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. തൊ​ഴി​ലാ​ളി​ക​ൾ നീ​ന്തി ക​ര​യ്ക്ക് ക​യ​റി.

ഒ​രു എ​ൻ​ജി​നും മൂ​ന്നു കെ​ട്ട് വ​ല​ക​ളും ന​ഷ്ട​പ്പെ​ട്ടു. നാ​ലു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു. കേ​ടു​വ​ന്ന മ​റ്റൊ​രു എ​ൻ​ജി​നും വ​ള്ള​വും ക​ര​യ്ക്കെ​ത്തി​ച്ചു.

Related posts