കതിരണിഞ്ഞ പാടശേഖരങ്ങളിൽ ചാഴിശല്യം രൂക്ഷം; വിളവ് കുറയുമെന്ന   ആശങ്കയിൽ കർഷകർ

നെന്മാ​റ : ക​തി​ര​ണി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ചാ​ഴി ശ​ല്യം രൂ​ക്ഷ​മാ​യി ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. വെ​യി​ലോ കാ​റ്റോ കി​ട്ടാ​തെ മൂ​ടി​ക്കെ​ട്ടി​യ കാ​ലാ​വ​സ്ഥ​യി​ലാ​ണ് ചാ​ഴി ശ​ല്യം വ​ർ​ധി​ക്കു​ന്ന​ത്. ക​ള ക​യ​റി​യ കൃ​ഷി തി​രി​ച്ചു പി​ടി​ക്കു​ന്ന​തി​ന് ചാ​ഴി ശ​ല്യം ക​ർ​ഷ​ക​രെ ഏ​റെ വ​ല​യ്ക്കു​ന്നു.ഇ​തോ​ടെ കി​ട്ടു​ന്ന വി​ള​വ് വീ​ണ്ടും കു​റ​യു​മെ​ന്നാ ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. നെന്മാ​റ, അ​യി​ലൂ​ർ ,ക​യ​റാ​ടി, ക​രി​ങ്കു​ളം, ക​രി​ന്പാ​റ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ആ​ണ് ചാ​ഴി ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

ഇ​തി​നെ പ്ര​തി​വി​ധി​യാ​യു​ള്ള ഉ​ള്ള കീ​ട​നാ​ശി​നി സ്പ്രിം​ഗ്ല​ർ വ​ഴി ത​ളി​ക്കു​ന്ന രീ​തി​യാ​ണ് . കി​ട​നാ​ശി​നി​ക​ൾ​ക്ക് പ്ര​യോ​ഗം ഒ​ഴി​വാ​ക്കാ​ൻ പ​ല ക​ർ​ഷ​ക​രും ശ്ര​മി​ച്ചെ​ങ്കി​ലും നെ​ല്ല് പ​തി​രാ​കു​ന്നു അ​തി​ന് ഭ​യ​ന്നാ​ണ് പ​ല ക​ർ​ഷ​ക​രും ഇ​തി​നെ മു​തി​രു​ന്ന​ത്.  ശ​ക്ത​മാ​യ വെ​യി​ലും ചെ​റി​യ​തോ​തി​ലു​ള്ള കാ​റ്റും ഉ​ണ്ടെ​ങ്കി​ൽ ചാ​ഴി ശ​ല്യം കു​റ​യു​മെ​ന്ന് പഴയതലമുറയിലെ ക​ർ​ഷ​ക​ർ  പ​റ​യു​ന്നു.

Related posts