രോഗിയുടെ കൂടെ വരുന്നയാൾ ബന്ധുവായിരിക്കണം; താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക്  നിസാര കാരണം പറഞ്ഞഅ കു​ത്തി​വെ​പ്പ് നി​ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി

ചി​റ്റൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി ത്സ​ക്കെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ കാ​ര​ണം പ​റ​ഞ്ഞ് കു​ത്തി​വെ​പ്പ് ന​ട​ത്താ​തെ തി​രി​ച്ചു​വി​ടു​ന്ന​താ​യി പ്ര​തി​ക​ര​ണ​വേ​ദി പ്ര​വ​ർ​ത്ത​ക​ൻ എ. ​ശെൽ​വ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ , താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.

രോ​ഗി​യു​ടെ​കൂ​ടെ വ​രു​ന്ന​യാ​ൾ ബ​ന്ധു​വാ​യി​രി​ക്ക​ണം എ​ന്നാ​ണ് നിബ​ന്ധ​ന. ഇ​ക്ക​ഴി​ഞ്ഞ 26 ന് 65 ​കാ​ര​നാ​യ വൃ​ദ്ധ​ൻ ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് കു​ത്തി​വെ​പ്പി​ന് മു​റി​യി​ൽ ചെ​ന്ന​പ്പോ​ൾ കൂ​ടെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ആ​ൾ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ വൃ​ദ്ധ​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഒ​രു യു​വാ​വ് കൂ​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും ന​ഴ്സി നോ​ട് പേ​രും വി​വ​ര​ങ്ങ​ളും മൊ​ബൈ​ൽ ന​ന്പ​റും കൊ​ടു​ത്ത് കു​ത്തി​വെ​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും അ​തും നി​രാ​ക​രി​ച്ച​താ​യി ശെ​ൽ വ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്ത് എ​ത്തി അ​വ​ശ​ത ഉ​ണ്ടാ​യാ​ൽ അ​വ​ർ​ക്കു സ​ഹാ​യി ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് ചി​കി​ത്സ നി​ഷേ​ധി​ക്ക​രു​തെ​ന്നും ശെ​ൽവ​ൻ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടു്.
ത​നി​ച്ചു ചി​കി​ത്സ​ക്കു വ​രു​ന്ന രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി വ്യ​ക്തി​ക​ൾ മു​ന്നോ​ട്ട് വ​ന്നാ​ൽ ചി​കി​ത്സ ഉ​റ​പ്പു വ​രു​ത്ത​ണ​മെന്നും ​ആ​രോ​ഗ്യ വ​കു​പ്പ് മേ​ധ​വി​ക​ൾ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​പ്പി​ട്ടു​ണ്ട്.

Related posts