പോലീസ് സ്റ്റേഷനിലെത്തിയ പുള്ളിപ്പുലി: ഭയന്ന് വിറച്ച് പോലീസുകാർ; പിന്നീട് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ; വൈറലായി വീഡിയോ

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ന്ന് പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ ആ​ണ് വൈ​റ​ലാ​കു​ന്ന​ത്. അ​വ​യി​ൽ ചി​ല​ത് ന​മ്മെ ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​കാം. ചി​ല​ത് ചി​ന്തി​പ്പി​ക്കു​ക​യും ചി​രി​പ്പി​ക്കു​ക​യും ചെ​യ്യും. മ​റ്റ് ചി​ല​താ​ക​ട്ടെ ക​ര​യി​പ്പി​ക്കു​ന്ന​തു​മാ​കാം. മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ത്ന​ഗി​രി​യി​ൽ നി​ന്നു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ളെ ഞെ​ട്ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

നാ​യ​യെ വേ​ട്ട​യാ​ടു​ന്ന പു​ള്ളി​പ്പു​ലി​യാ​ണ് വീ​ഡി​യോ​യി​ൽ. പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ ക​യ​റി​യാ​ണ് പു​ലി നാ​യ​ക​ളെ വേ​ട്ട‍​യാ​ടു​ന്ന​ത്. സ്റ്റേ​ഷ​നി​ൽ വ​ച്ചി​രു​ന്ന സി​സി​ടി​വി ക്യാ​മ​റ​യി​ലാ​ണ് ഭ​യ​പ്പെ​ടു​ത്തു​ന്ന ഈ ​രം​ഗ​ങ്ങ​ൾ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ള്ളി​ൽ നാ​യ്ക്ക​ൾ അ​ല​ഞ്ഞു​തി​രി​യു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. അ​വി​ടെ നി​ന്നു പു​റ​ത്തേ​ക്ക് പോ​കു​ന്ന നാ​യ​ക​ൾ പെ​ട്ടെ​ന്ന് ത​ന്നെ ഓ​ടി സ്റ്റേ​ഷ​നു​ള്ളി​ലേ​ക്ക് വ​രു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

എ​ന്തോ ക​ണ്ട് ഭ​യ​ന്നാ​ണ് നാ​യ​ക​ൾ ഓ​ടു​ന്ന​തെ​ന്നു മ​ന​സി​ലാ​ക്കാം. തൊ​ട്ടു​പി​ന്നാ​ലെ​ത​ന്നെ പു​ള്ളി​പ്പു​ലി സ്റ്റേ​ഷ​ന്‍റെ അ​ക​ത്തേ​ക്ക് ക​യ​റി വ​രു​ന്നു. പു​ലി സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്ന​ത് ക​ണ്ട് പേ​ടി​യോ​ടെ നാ​യ​ക​ൾ നാ​ലു​പാ​ടും ഓ​ടി പോ​യി.

എ​ന്നാ​ൽ അ​വ​യെ വെ​റു​തെ വി​ടാ​ൻ പു​ലി ത​യാ​റാ​യി​ല്ല. നാ​യ​ക​ൾ സു​ര​ക്ഷ​യ്ക്കാ​യി ഓ​ടി​യൊ​ളി​ച്ച മു​റി​യി​ൽ പു​ലി ക​യ​റു​ക​യും ഒ​രു നാ​യ​യെ ക​ടി​ച്ചു​കൊ​ണ്ട് പു​റ​ത്തേ​ക്ക് വ​രി​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വ​ല​രെ​വേ​ഗ​ത്തി​ൽ ത​ന്നെ വൈ​റ​ലാ​യി. ഭ​യ​ത്തോ​ടെ​യും അ​ത്യ​ധി​കം വേ​ദ​ന​യോ​ടെ​യും മാ​ത്ര​മേ ഈ ​വീ​ഡി​യോ ക​ണ്ടു​തീ​ർ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

അ​തേ​സ​മ​യം, സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ​ല്ലാം പു​ള്ളി​പ്പു​ലി വ​രു​ന്ന​ത് നേ​ര​ത്തെ ക​ണ്ടി​രു​ന്നു. അ​തി​നാ​ൽ പോ​ലീ​സു​കാ​ർ എ​ല്ലാ​വ​രും സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റി​യി​രു​ന്നു. അ​തു​കൊ​ണ്ട് മ​നു​ഷ്യ​ർ​ക്കാ​ർ​ക്കും പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​ല്ല.  

Related posts

Leave a Comment