എന്തിന് ഡേറ്റ് ചെയ്യണമെന്ന് ചോദിച്ച യുവതിക്ക് മറുപടിയുമായി യുവാവ്: വൈറലായി ട്വീറ്റ്

പ​ണ്ടൊ​ക്കെ നേ​രി​ട്ട് കാ​ണാ​ത്ത ഒ​രാ​ളു​മാ​യി ച​ങ്ങാ​ത്തം കൂ​ടാ​നോ മി​ണ്ടാ​നോ പോ​ലും ഭ​യ​മാ​യി​രു​ന്നു. ഇ​ന്ന് അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി കാ​ലം വ​ള​രെ​യേ​റെ മു​ന്നോ​ട്ട് പോ​യി​രി​ക്കു​ക​യാ​ണ്. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ർ​ച്ച ഇ​ന്ന് അ​തി​വേ​ഗം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

സൗ​ഹൃ​ദം കൂ​ടു​ന്ന​തി​ന് നി​ര​വ​ധി ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഇ​ന്ന് നി​ല​വി​ലു​ണ്ട്. അ​ത്ത​രം ആ​പ്പു​ക​ൾ വ​ഴി പ​ര​സ്പ​രം സം​സാ​രി​ച്ച് ഉ​റ്റ സു​ഹൃ​ത്തു​ക്ക​ൾ ആ​യി മാ​റി​യ​ശേ​ഷ​മാ​കും ഇ​ന്ന​ത്ത​കാ​ല​ത്ത് ഒ​ന്നു നേ​രി​ൽ കാ​ണു​ന്ന​തു പോ​ലും. അ​ത്ത​ര​ത്തി​ൽ ഡേ​റ്റിം​ഗ് ആ​പ്പ് വ​ഴി പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളോ​ട് ഒ​രു യു​വ​തി ചോ​ദി​ച്ച ചോ​ദ്യ​വും അ​തി​ന് ല​ഭി​ച്ച മ​റു​പ​ടി​യു​മാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

ത​മ​ന്ന എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ സു​ഹൃ​ത്തി​നോ​ട് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്. “എ​ന്‍റെ ടി​ൻ​ഡ​ർ മാ​ച്ചി​നോ​ട് ഞാ​ൻ എ​ന്തി​നാ​ണ് ഡേ​റ്റ് ചെ​യ്യേ​ണ്ട​ത് എ​ന്ന് ചോ​ദി​ച്ചു, അ​ദ്ദേ​ഹം എ​നി​ക്ക് ഈ ​പി​പി​ടി​യു​ടെ ഒ​രു ലി​ങ്ക് അ​യ​ച്ചു.” എ​ന്ന കു​റി​പ്പോ​ടെ ത​മ​ന്ന​യ്ക്ക് കി​ട്ടി​യ മ​റു​പ​ടി പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. സു​ന്ദ​ര​നാ​യ ഒ​രു യു​വാ​വ് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ​യും, നീ​ന്തു​ന്ന​തി​ന്‍റേ​യും, യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റേ​യും, ഒ​പ്പം കു​റ​ച്ച് നാ​യ​ക​ളു​ടേ​യും ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു തമന്ന പങ്കുവച്ച സ്ക്രീ​ൻ​ഷോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

താ​നു​മാ​യി എ​ന്തി​നു ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്ന് ഒ​റ്റ വാ​ക്കി​ൽ അ​ല്ലാ​യി​രു​ന്നു യു​വാ​വി​ന്‍റെ മ​റു​പ​ടി. ത​ന്‍റെ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ളെ ഒ​രു പ​വ​ര്‍​പോ​യി​ന്‍റ് പ്ര​സ​ന്‍റേ​ഷ​നാ​ക്കി അ​വ​ത​രി​പ്പി​ച്ചാ​ണ് യു​വാ​വ് യു​വ​തി​ക്ക് അ​യ​ച്ചു കൊ​ടു​ത്ത​ത്.

എ​ന്താ​യാ​ലും യു​വ​തി​യു​ടെ ട്വീ​റ്റ് പെ​ട്ട​ന്ന് ത​ന്നെ വൈ​റ​ലാ​യി. നി​ര​വ​ധി പേ​ര്‍ ട്വി​റ്റി​ന് ര​സ​ക​ര​മാ​യ മ​റു​പ​ടി ന​ല്‍​കി. അ​വ​നൊ​രു ആ​ൺ​കു​ട്ടി​യാ​ണെ​ന്ന് ചി​ല​രെ​ഴു​തി, എ​ന്നാ​ൽ മ​റ്റു ചി​ല​രാ​ക​ട്ടെ വി​ട്ടി​ട്ട് പോ​ക്കോ​ളൂ എ​ന്നും കു​റി​ച്ചു.

Related posts

Leave a Comment