ആ​ഭി​ചാ​രക്രി​യ​യെ​ന്ന് സം​ശ​യം; ​കളമശേരി നഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ  മു​റി​യി​ൽ ചെമ്പ് തകിട്; ആരിട്ടതാണെന്ന സംശയം ഒടുവില്‍ ചെന്നെത്തിയത്…

ക​ള​മ​ശേ​രി: ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ മു​റി​യി​ൽ നി​ന്ന് ആ​ഭി​ചാ​ര ക്രി​യ​യെ​ന്ന് സം​ശ​യി​ക്കു​ന്ന രീ​തി​യി​ൽ ചെ​മ്പു ത​കി​ട് അ​ട​ങ്ങി​യ മ​ഞ്ഞ​വെ​ള്ളം നി​റ​ച്ച കു​പ്പി ല​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ മു​റി​യി മേ​ശ​യോ​ട് ചേ​ർ​ന്നാ​ണ് പ്ലാ​സ്റ്റി​ക് കു​പ്പി ക​ണ്ടെ​ത്തി​യ​ത്. അ​വ​ധി​ലാ​യി​രു​ന്ന ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഇ​ന്ന​ലെ​യാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

മു​റി ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി അ​ട​ച്ചി​ട്ട​തി​നാ​ൽ എ​പ്പോ​ഴാ​ണ് കു​പ്പി വ​ച്ച​തെ​ന്ന് അ​റി​യാ​നാ​യി​ട്ടി​ല്ല. സി​സി ടി​വി കാമ​റ​ക​ൾ ഉ​ള്ള​തി​നാ​ൽ ആ​രാ​ണ് ക​യ​റി​യ​തെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​മെ​ങ്കി​ലും 21 ദി​വ​സം ക​ഴി​ഞ്ഞാ​ൽ അ​വ റെ​ക്കോ​ഡ് ചെ​യ്യു​ന്ന ഡി​സ്‌​കി​ൽ നി​ന്ന് താ​നെ മാ​ഞ്ഞു​പോ​കു​മെ​ന്ന് ഇ​ന്ന​ലെ വ​രെ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന സൂ​പ്ര​ണ്ട് ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

അ​തേ സ​മ​യം സെ​ക്ര​ട്ട​റി ഇ​ല്ലാ​ത്ത​തി​നാ​ൽ മു​റി പൂ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ർ ത​ന്നെ സൂ​ക്ഷി​ക്കു​ന്ന താ​ക്കോ​ൽ എ​ങ്ങി​നെ ആ​ഭി​ചാ​ര​ക്രി​യ ചെ​യ്യു​ന്ന ആ​ളി​ൽ കി​ട്ടി​യെ​ന്ന​ത് ദു​രൂ​ഹ​മാ​ണ്. ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ത​ന്നെ ഇ​ത് ചെ​യ്ത​താ​ണോ​യെ​ന്ന സം​ശ​യ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ പേ​ര് കു​ടു​ങ്ങാ​തി​രി​ക്കാ​ൻ നി​രീ​ക്ഷ​ണ ക്യാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ മാ​ഞ്ഞു​പോ​യി എ​ന്ന് പ്ര​ച​രി​പ്പി​ക്കാ​നാ​ണ് ജീ​വ​ന​ക്കാ​രും ശ്ര​മി​ക്കു​ന്ന​ത്. മ​ഞ്ഞ​വെ​ള്ളം നി​റ​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ സ​മ​ച​തു​ര ചെ​മ്പു​ത​കി​ട് ചു​രു​ട്ടി​വ​ച്ച നി​ല​യി​ലാ​ണ് ക​ണ്ട​ത്.​അ​വ​യി​ൽ എ​ന്താ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മ​ല്ല.

Related posts