ഭാര്യ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി ! മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു;അനാഥരായി മക്കള്‍…

ഭാര്യ ഫേസ്ബുക്ക് കാമുകനൊപ്പം നാടുവിട്ടതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിങ് തൊഴിലാളി വിനോദ് (33) ആണു മരിച്ചത്. വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്.

വിനോദിന്റെ ഭാര്യയെ രണ്ട് ദിവസംമുമ്പ് കാണാതായിരുന്നു. തുടര്‍ന്നു ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവാവിനോടൊപ്പം അവര്‍ ഒളിച്ചോടിയതായി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്നു പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഒളിച്ചോടിയവരോടു നിര്‍ദേശിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ പരാതിയെകുറിച്ച് അന്വേഷിക്കാന്‍ വിനോദ് ബേക്കല്‍ സ്‌റ്റേഷനില്‍ ചെന്നിരുന്നു.

ഉച്ചവരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്നിട്ടും ഭാര്യ എത്താത്തതിനെതുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. ഇതിനിടയില്‍ ഭാര്യയെ ഫോണില്‍ വിളിച്ചപ്പോള്‍ വിനോദിനെ വേണ്ടെന്ന് അവര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു.

ഈ മാനസിക വിഷമത്തെ തുടര്‍ന്നാണു വിനോദ് ജീവനൊടുക്കിയതെന്നാണു ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഇതിനിടെ നാലുമണിയോടെ പോലീസ് സ്റ്റേഷനിലെത്തിയ യുവതി ,താന്‍ കാമുകന്റെ കൂടെ പോകാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുകയും ചെയ്തിരുന്നു.

കേസ് റജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ യുവതി കാമുകനോടൊപ്പം പോയി. ഇവര്‍ക്ക് 10 വയസുള്ള ആണ്‍കുട്ടിയും മൂന്ന് വയസുള്ള പെണ്‍കുട്ടിയുമുണ്ട്.

Related posts

Leave a Comment