പെൺപെരുമയിൽ ചെങ്ങന്നൂർ;  16 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ​റ് ത​വ​ണ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത് ര​ണ്ട് വ​നി​ത​ക​ൾ; തങ്കലിപികളിൽ എഴുതിച്ചേർക്കപ്പെട്ട ചെങ്ങന്നൂർ മണ്ഡലത്തെക്കുറിച്ച്


ഡൊ​മ​നി​ക് ജോ​സ​ഫ്
മാ​ന്നാ​ർ:​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​ത​ക​ൾ​ക്ക് പ്ര​തി​നി​ധ്യം കു​റ​വാ​ണെ​ന്ന പ​തി​വ് മു​റ​വി​ളി ഇ​ത്ത​വ​ണ​യും സ്ഥാ​നാ​ർ​ത്ഥി പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ൾ ഉ​യ​ർ​ന്നു.​

മൂ​ന്ന് മു​ന്ന​ണി​ക​ളും വേ​ണ്ട​ത്ര പ്രാ​തി​നി​ധ്യം വ​നി​ത​ക​ൾ​ക്ക് ആ​നു​പാ​തി​ക​മാ​യി ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി​യാ​ണ് ഉ​യ​ർ​ന്ന് വ​ന്നി​രി​ക്കു​ന്ന​ത്.​

എ​ന്നാ​ൽ ചെ​ങ്ങ​ന്നൂ​രി​ന്‍റെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​നി​ത​ക​ളെ കൂ​ടു​ത​ൽ ത​വ​ണ വ​രി​ച്ച ച​രി​ത്ര​മാ​ണ് ഉ​ള്ള​ത്. ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ൾ​പ്പ​ടെ 1957 മു​ത​ലു​ള്ള 16 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ​റ് ത​വ​ണ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത് ര​ണ്ട് വ​നി​ത​ക​ളാ​യി​രു​ന്നു.​

ബാ​ക്കി 10 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യം ക​ണ്ട​ത് എ​ട്ട് പു​രു​ഷ കേ​സ​രി​ക​ളും.​കെ.​ആ​ർ.​സ​ര​സ്വ​തി​യ​മ്മ​യും ശോ​ഭ​നാ ജോ​ർ​ജ്ജു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത്.​

ഇ​വ​രു​ടെ ഈ ​റെ​ക്കാ​ർ​ഡ് ത​ക​ർ​ക്കു​വാ​ൻ പി​ന്നീ​ടാ​ർ​ക്കും ക​ഴി​ഞ്ഞി​ല്ലെ​ന്നു​ള്ള​ത് ച​രി​ത്ര​മാ​യി നി​ല​കൊ​ള്ളു​ന്നു.1057 മു​ത​ൽ അ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ​യാ​ണ് കെ.​ആ​ർ.​സ​ര​സ്വ​തി​യ​മ്മ നേ​രി​ട്ട​ത്.​

ഇ​തി​ൽ 1960,1965,1980എ​ന്നീ മൂ​ന്ന് ത​വ​ണ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യം ക​ണ്ട​പ്പോ​ൾ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ വി​ജ​യി​ച്ച് ഏ​റ്റ​വും കൂ​ടി​ത​ൽ വ​ർ​ഷം ചെ​ങ്ങ​ന്നൂ​രി​ൻ നി​ന്നു​ള്ള നി​യ​മ​സ​ഭാ​ഗം എ​ന്ന് ഖ്യാ​തി ശോ​ഭ​നാ​ജോ​ർ​ജി​നാ​ണ്.

1991,1996,2001 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ചെ​ങ്ങ​ന്നീ​രി​ൽ നി​ന്ന് വി​ജ​യ​ക്കൊ​ടി പാ​റി​ച്ച് മ​ണ്ഡ​ല​ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യ​ത്.​ര​ണ്ട് ത​വ​ണ വീ​തം വി​ജ​യി​ച്ച് ഇ​വി​ടു​ത്തെ ജ​ന​പ്ര​തി​നി​ധി​യാ​യ​ത് 1967ലും1970​ലും​പി.​ജി.​പു​രു​ഷോ​ത്ത​ൻ പി​ള്ള​യും 2006ലും2011​ലും പി.​സി.​വി​ഷ്ണു​നാ​ഥു​മാ​ണ്.​

ബാ​ക്കി​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ​ല്ലാം ഒ​രോ ത​വ​ണ മാത്ര​മാ​ണ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​ന്പി,ത​ങ്ക​പ്പ​ൻ പി​ള്ള,ആ​ർ.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള,മാ​മ്മ​ൻ ഐ​പ്പ്,അ​ഡ്വ.​കെ.​കെ.​രാ​മ​ച​ന്ദൻൻ നാ​യ​ർ,സ​ജി​ചെ​റി​യാ​ൻ  എന്നി​വ​രാ​ണ് ഒ​രോ ത​വ​ണ മ​ണ്ഡ​ല​ത്തി​ൽ നി​ന​ന് വി​ജ​യം ക​ണ്ട​ത്.

ച​രി​ത്ര​താ​ളു​ക​ളി​ൽ ത​ങ്ക​ലി​പി​ക​ളി​ൽ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ചെ​ങ്ങ​ന്നൂ​ർ.

ആദ്യ സ്പീക്കറും ചെങ്ങന്നൂരു നിന്ന്
1957 ലെ ​ആ​ദ്യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലെ ആ​ദ്യ സ്പീ​ക്ക​ർ ആ​ർ.​ശ​ങ്ക​ര​നാ​യ​ണ​ൻ ത​ന്പി​യെ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ച്ച മ​ണ്ഡ​ലം എ​ന്ന ഖ്യാ​തി​യി​ലാ​ണ് ചെ​ങ്ങ​ന്നൂ​ർ എ​ന്നും നി​ല​നി​ൽ​ക്കു​ന്ന​ത്.​

അ​വി​ഭ​ക്ത ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ചാ​ണ് രാ​ജ്യ​ത്തെ ആ​ദ്യ ക​മ്യൂ​ണി​റ്റ് മ​ന്ത്രി സ​ഭ​യു​യെ ഭാ​ഗ​മാ​യി സ്പീ​ക്ക​റാ​കു​വാ​ൻ എ​ണ്ണ​യ്ക്കാ​ട് രാ​ജ​കൊ​ട്ടാ​ര​ത്തി​ൽ നി​ന്ന് ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​ന്പി നി​യോ​ഗി​ത​നാ​യ​ത്.​

ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ലം ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​വ​ൻ ആ​ദ്യ സ്പീ​ക്ക​ർ​ക്ക് ക​ഴി​ഞ്ഞ​പ്പോ​ൾ മ​ണ്ഡ​ല​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ പ്ര​തി​നി​ധീ​ക​രി​ക്കു​വാ​ൻ കെ.​ആ​ർ.​സ​ര​സ്വ​തി​യ​മ്മ​യ്ക്കും ശോ​ഭ​നാ​ജോ​ർ​ജ്ജി​നും ക​ഴി​ഞ്ഞു​വെ​ന്നു​ള്ള​തും ച​രി​ത്ര​നി​യോ​ഗം.

Related posts

Leave a Comment