കോട്ടയത്തിന് ചൂട്ടുപൊളളുന്നു; 38.4 ഡിഗ്രിയിൽ  പു​ന​ലൂ​രും പാ​ല​ക്കാ​ടും പിന്നിൽ; ചൂട് കൂടാൻ കാരണം


കോ​ട്ട​യം: ക​ടു​ത്ത​വേ​ന​ലും ചൂ​ടി​നെ തു​ട​ർ​ന്നു​ള്ള തീ​പി​ടി​ത്ത​വും ജി​ല്ല​യി​ൽ നി​ത്യ​സം​ഭ​വ​മാ​കു​ന്നു. തി​ങ്ക​ളാ​ഴ്ച 38.4 ആ​ണ് ജി​ല്ല​യി​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ശ​രാ​ശ​രി​യേ​ക്കാ​ൾ നാ​ലു​ഡി​ഗ്രി​യു​ടെ വ​ർ​ധ​ന​വാ​ണ് ഈ ​വ​ർ​ഷം ഉ​ണ്ടാ​യി​ര്ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് കോ​ട്ട​യ​ത്താ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഏ​റ്റ​വും അ​ധി​കം ചൂ​ട് റി​പോ​ർ​ട് ചെ​യ്തി​രു​ന്ന പു​ന​ലൂ​രും പാ​ല​ക്കാ​ടും ഇ​പ്പോ​ൾ കോ​ട്ട​യ​ത്തേ​ക്കാ​ൾ പി​ന്നി​ലാ​ണ്.

ഭൂ​പ്ര​കൃ​തി​യി​ൽ​വ​ന്നി​ട്ടു​ള്ള വ്യ​ത്യാ​സ​ങ്ങ​ളാ​കാം ജി​ല്ല​യി​ൽ ചൂ​ട് കൂ​ടാ​ൻ കാ​മ​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ടു​ത്താ​ഴ്ച​യോ​ടു കൂ​ടി ചൂ​ട് കു​റ​യു​മെ​ന്നും മ​ഴ​യ്ക്ക് സാ​ധ്യ​ത കൂ​ടു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ഷ​ക​ൻ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Related posts

Leave a Comment