37 ലോഡ് ചെങ്കല്ല് 35 പേർ ചുമന്ന് സ്വരൂപിച്ചത് 41,317 രൂ​പ; കഠിനാധ്വാനത്തിലൂടെ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കടുത്തുരുത്തിയിലെ യുവാക്കൾ


ക​ടു​ത്തു​രു​ത്തി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് യു​വാ​ക്ക​ൾ പ​ണം സ്വ​രൂ​പി​ച്ച​ത് ക​ല്ല് ചു​മ​ന്ന്. ചെ​ങ്ക​ല്ല് ചു​മ​ന്ന് കി​ട്ടി​യ 41,317 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് യു​വാ​ക്ക​ൾ കൈ​മാ​റി.

റീ ​സൈ​ക്കി​ൾ കേ​ര​ള​യു​ടെ ഭാ​ഗ​മാ​യാ​ണ് ഡി​വൈ​എ​ഫ്ഐ പെ​രു​വ കാ​രി​ക്കോ​ട് മേ​ഖ​ലാ ക​മ്മി​റ്റി​ക​ളി​ലെ ചെ​റു​പ്പ​ക്കാ​ർ കാ​രി​ക്കോ​ട് ഭാ​ഗ​ത്തു​ള്ള ചെ​ങ്ക​ല്ല് മ​ട​യി​ൽ നി​ന്ന് വെ​ട്ടി​യ ക​ല്ലു​ക​ൾ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ ലോ​റി​യി​ൽ ചു​മ​ന്ന് ക​യ​റ്റി കൊ​ടു​ത്ത​ത്.

37 ലോ​ഡ് ക​ല്ലു​ക​ൾ ലോ​റി​യി​ൽ ക​യ​റ്റി​യ​തി​ന് ല​ഭി​ച്ച 41,317 രൂ​പ​യാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്. 35 പേ​രോ​ളം ചേ​ർ​ന്ന് രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ണ് ഇ​ത്ര​യും പ​ണം സ്വ​രൂ​പി​ച്ച​ത്.

ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ടി.​എ​സ്. ശ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​സ്.​ഡി​പി​ൻ, മേ​ഖ​ലാ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എ​സ്. അ​രു​ണ്‍, കെ.​ബി. അ​നൂ​പ്, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​ജെ. അ​ജി​ത്ത്, അ​ഭി​ജി​ത്ത് സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment