ചണ്ഡീഗഡിലെ ഒരു ധാബയിൽ ഉപഭോക്താക്കൾക്ക് ഡീസൽ പറാത്തകൾ വിളമ്പുന്നതായുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ പകർത്തിയ അമൻപ്രീത് സിംഗ് എന്ന ബ്ലോഗർ, റോഡരികിലെ ഭക്ഷണശാലയിൽ വിൽക്കുന്ന പറാത്തകൾ ഡീസൽ ഉപയോഗിച്ചാണ് നിർമിച്ചതെന്ന് അഭിപ്രായപ്പെടുന്നു.
ഈ സാഹചര്യത്തിൽ സംഭവത്തിൽ വ്യക്തത വരുത്തിക്കൊണ്ട്, ധാബ ഉടമ ചന്നി സിംഗ് എഎൻഐയോട് സംസാരിക്കുകയും ‘ഡീസൽ പരാത്ത’യെക്കുറിച്ചുള്ള വീഡിയോ ശരിയല്ലെന്നും ബ്ലോഗർ തമാശയ്ക്ക് സൃഷ്ടിച്ചതാണെന്നും പറഞ്ഞു.
‘ഞങ്ങൾ ഡീസൽ പരാത്ത പോലുള്ളവ ഉണ്ടാക്കുകയോ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയോ ചെയ്യുന്നില്ല. ഒരു ബ്ലോഗർ ആ വീഡിയോ വെറും തമാശക്ക് വേണ്ടി നിർമ്മിച്ചതാണ്. ഡീസലിൽ തയ്യാറാക്കുന്ന പറാത്ത ആരും കഴിക്കില്ല എന്നത് സാമാന്യബുദ്ധിയുള്ള കാര്യമാണ്’ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ വിഭവത്തിൽ ഡീസൽ ചേർക്കുന്നു എന്ന അവകാശവാദങ്ങൾ നിരസിക്കുകയും ഫുഡ് സ്റ്റാളിൽ തയ്യാറാക്കുന്ന ഭക്ഷണം ആരോഗ്യകരവും ഉപയോഗയോഗ്യവുമാണെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു. ‘ഞങ്ങൾ ഭക്ഷ്യ എണ്ണ മാത്രമാണ് ഉപയോഗിക്കുന്നത്, ഞങ്ങൾ ഇവിടെ ആളുകൾക്ക് വൃത്തിയുള്ള ഭക്ഷണം നൽകുന്നു, ഇവിടെ…ഞങ്ങൾ ആളുകളുടെ ജീവിതം കൊണ്ട് കളിക്കുന്നില്ല’ എന്നും സിംഗ് കൂട്ടിച്ചേർത്തു.
അടുത്തിടെയാണ് ‘ഡീസൽ പറാത്ത’ തയ്യാറാക്കുമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും അത് വൈറലാകുകയും ചെയ്തത്. പാരമ്പര്യേതര ഭക്ഷണ കോമ്പിനേഷനുകൾ ഫീച്ചർ ചെയ്യുന്ന നിരവധി റീലുകളിൽ ഒന്നായി ഇത് ഇൻ്റർനെറ്റിൽ പുറത്തിറങ്ങി.
എന്നാൽ വീഡിയോ അതിൻ്റെ അവകാശവാദങ്ങളിൽ ഉറച്ചുനിൽക്കുന്നില്ലെന്നും കേവലം വിനോദത്തിനായി നിർമിച്ച ഒരു തെറ്റിദ്ധരിപ്പിക്കുന്ന റീലാണെന്നുമാണ് ഇപ്പോൾ പറയപ്പെടുന്നത്.
What’s next??
— The Cancer Doctor (@DoctorHussain96) May 12, 2024
Harpic Parantha
When ICMR recommends you to avoid whey protein and FSSAI don’t care about the Ethylene oxide level in the masala…what can we say. No wonder India is the cancer capital of the world. pic.twitter.com/O3aeqlJUAR
#WATCH | In a viral video, a man in a Chandigarh dhaba was seen claiming that the oil he uses to make parathas is diesel. Owner of the dhaba refutes such claims.
— ANI (@ANI) May 15, 2024
Channi Singh, owner of the dhaba says, "We neither make any such thing as 'diesel paratha' nor serve any such thing… pic.twitter.com/15BJ7lMSR3