യുവതിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം, കുതറിയോടിയപ്പോള്‍ യുവതിക്കു പരിക്ക്, രക്ഷപ്പെട്ട കോളജ് വിദ്യാര്‍ഥിയെ പൊക്കാന്‍ ചെറായിയിലെ നാട്ടുകാരും രംഗത്ത്

Rapeചെറായി: ഇരുപത്തിയഞ്ചുകാരിയെ കോളജ് വിദ്യാര്‍ഥി വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പീഡനശ്രമത്തിനിടെ കുതറിയോടിയ യുവതിക്കു വീണ് പരിക്കേറ്റു. ബഹളം കേട്ട്  ഓടിക്കൂടിയ നാട്ടുകാര്‍  വിവരം മുനമ്പം പോലീസിനെ അറിയിച്ചു. യുവതിയെ പിന്നീട് പറവൂര്‍ താലൂക്ക്  ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് പള്ളിപ്പുറത്താണ് സം’വം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പുറത്തുപോയതിനാല്‍ യുവതി വീട്ടില്‍ തനിച്ചായിരുന്നു. ഈസമയത്താണ് പ്രദേശവാസിയായ കോളജ് വിദ്യാര്‍ഥി യുവതിയുടെ വീട്ടിലെത്തിയത്.

യുവതി പുറത്ത് ബാത്ത് റൂമില്‍ കയറുന്നത് കണ്ട് യുവാവ് വീടിനകത്തുകയറി ഒളിക്കുകയും യുവതി വീടിനകത്തു കയറിയപ്പോഴേയ്ക്കും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് പറയുന്നത്. മല്‍പ്പിടുത്തത്തിനിടയില്‍ യുവാവിനെ തള്ളി കുതറിയോടുന്നതിനിടെയാണ് യുവതിക്കു പരിക്കേറ്റത്. സം’വത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ഒന്നിച്ചുകൂടി യുവാവിനുവേണ്ടി തിരച്ചില്‍ ആരം’ിച്ചിട്ടുണ്ട്. മുനമ്പം പോലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു.

Related posts