അഗ്‌നിപരീക്ഷണങ്ങള്‍! വിധിയെ പൊരുതിത്തോല്‍പ്പിച്ച് മേരി സേവനസന്നദ്ധയായി കളക്ടറേറ്റില്‍; ഒരായുസില്‍ അനുഭവിക്കേണ്ട ദുരിതങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ അനുഭവിച്ചു

ചെ​റു​തോ​ണി: ഇ​ടു​ക്കി ക​ള​ക്ട​റെ കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് കാ​ര്യ​ങ്ങ​ൾ തി​ര​ക്കി സ​ന്ദ​ർ​ശ​ന പാ​സ് എ​ഴു​തി ന​ൽ​കു​ന്ന ഒ​രു മു​ഖം ആ​രും മ​റ​ക്കി​ല്ല. എ​ന്നാ​ൽ ചി​രി തൂ​കു​ന്ന മു​ഖ​ത്തി​ന്‍റെ ഉ​ട​മ​യാ​യ ചെ​റു​തോ​ണി സ്വ​ദേ​ശി മേ​രി അ​ഗ്നി​പ​രീ​ക്ഷ​ണ​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ് ഈ ​സ്ഥാ​ന​ത്തെ​ത്തി​യ​തെ​ന്ന് പ​ല​ർ​ക്കും അ​റി​യി​ല്ല. ഒ​രാ​യു​സി​ൽ അ​നു​ഭ​വി​ക്കേ​ണ്ട ദു​രി​ത​ങ്ങ​ൾ ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ അ​നു​ഭ​വി​ച്ച​താ​ണ് മേ​രി.

കേ​ര​ള​ത്തി​ൽ പോ​ളി​യോ വ്യാ​പി​ച്ച​പ്പോ​ൾ മേ​രി​യും അ​തി​ന് ഇ​ര​യാ​യി. എ​ന്നാ​ൽ തോ​ൽ​ക്കാ​ൻ മ​ന​സി​ല്ലാ​തെ മേ​രി പ​ഠ​ന​ത്തി​ൽ മി​ക​വോ​ടെ ജീ​വി​ത​ത്തി​ലേ​ക്കു ചു​വ​ടുവ​ച്ചു. പക്ഷേ 1988-ൽ ​ഉ​ണ്ടാ​യ ഉ​പ്പു​തോ​ട് ബ​സ​പ​ക​ടം വീ​ണ്ടും മേ​രി​യു​ടെ ജീവ​ിത​ത്തെ മാ​റ്റി മ​റി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബ​സി​ലെ യാ​ത്ര​ക്കാ​രി​യാ​യി​രു​ന്നു മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മാ കോ​ള​ജി​ൽ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​യ മേ​രി​യും. അ​പ​ക​ട​ത്തി​ൽ ശ​രീ​രം ആ​കെ ഒ​ടി​ഞ്ഞു നു​റു​ങ്ങി. കൈ​കാ​ലു​ക​ൾ ഒ​ടി​ഞ്ഞു തൂ​ങ്ങി. ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റു.

ബ​സ​പ​ക​ട​ത്തി​ൽ സ​ഹ​പാ​ഠി​ക​ളാ​യ എ​ട്ടു പേ​ർ മ​രി​ച്ച​പ്പോ​ൾ മൃ​ത​പ്രാ​യ​യാ​യി ജീ​വി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു മേ​രി. മൂ​ന്നു വ​ർ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സി​ച്ചു. വൈ​ദ്യ​ശാ​സ്ത്രം വ​രെ ര​ക്ഷ​യി​ല്ലെ​ന്ന് വി​ധി​യെ​ഴു​തി​യി​ട്ടും മേ​രി ശു​ഭാ​പ്തി വി​ശ്വാ​സം കൈ ​വി​ടാ​തെ വി​ധി​യെ തോ​ല്പി​ച്ചു.

ശ​രീ​രം മു​ഴു​വ​ൻ ത​ള​ർ​ന്നു​കി​ട​ക്കു​ന്പോ​ഴും മേ​രി ക്ര​ച്ച​സി​ൽ ന​ട​ക്കാ​ൻ ശ്ര​മി​ച്ചു. മെ​ല്ലെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. 1993 ൽ ​എം​പ്ലോ​യ്മെ​ന്‍റ് എക്സ്ചേ ഞ്ച് വ​ഴി മേ​രി​ക്ക് തൊ​ടു​പു​ഴ വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ താ​ത്​കാ​ലി​ക നി​യ​മ​നം ല​ഭി​ച്ചു . പി​ന്നീ​ട് 1992 ൽ ​സാ​ർ​ക്ക് വി​ക​ലാം​ഗ​വ​ർ​ഷം പ്ര​മാ​ണി​ച്ച് കു​റെ​പേ​രെ സ്ഥി​ര​പ്പെ​ടു​ത്തി​യ​പ്പോ​ൾ റ​വ​ന്യു​വ​കു​പ്പി​ൽ ടൈ​പ്പി​സ്റ്റാ​യി ജോ​ലി ല​ഭി​ച്ചു. ഇ​തി​നി​ടെ പി​താ​വ് മ​രി​ച്ചു. ഈ ​സ​മ​യ​ത്ത് മേ​രി​യു​ടെ ജീ​വി​തം മ​ന​സി​ലാ​ക്കി തൊ​ടു​പു​ഴ കു​ണി​ഞ്ഞി സ്വ​ദേ​ശി സാ​ബു ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്നു. ര​ണ്ട് ആ​ണ്‍​മ​ക്ക​ൾ പി​റ​ന്നു.

എ​ന്നാ​ൽ മേ​രി​ക്ക് വീ​ണ്ടും നി​ത്യ​ദു​ഃഖം ന​ൽ​കി സാ​ബു അ​കാ​ല​ത്തി​ൽ വി​ട്ടു​പി​രി​ഞ്ഞു. ഇ​തി​നി​ടെ വി​ട്ടു​മാ​റാ​തെ വ​ന്ന ന​ടു​വേ​ദ​ന കാ​ൻ​സ​റി​ന്‍റെ ആ​രം​ഭ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് മാ​സ​ങ്ങ​ളോ​ളം നടത്തിയ ചി​കി​ത്സ​ക്കൊ​ടു​വി​ൽ ഇതു തെ​റ്റാ​യ നി​ഗ​മ​ന​മാ​യി​രു​ന്നു​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ന​ട്ടെ​ല്ലി​ന് ബാ​ധി​ച്ച ക്ഷ​യ​രോ​ഗ​ത്തെ കാൻ​സ​ർ എ​ന്ന് തെ​റ്റി​ദ്ധ​രി​ക്കു​ക​യാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​ർ. പ​ക്ഷേ മ​രു​ന്നു​ക​ൾ ക​ഴി​ച്ച​തു​വ​ഴി മേ​രി​ ശ​രീ​രം ത​ള​ർ​ന്ന് കി​ട​പ്പി​ലാ​യി. ഇ​തി​നി​ടെ അ​മ്മ​യും മ​രി​ച്ചു. ഈ ​സ​മ​യം ജി​ല്ലാ വി​മ​ണ്‍​സ് കൗ​ണ്‍​സി​ൽ മേ​രി​യെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്നു.

എ​ട്ടു​മാ​സ​ത്തെ ചി​കി​ത്സ​ക്കൊ​ടു​വി​ൽ ത​ന്‍റെ മു​ച്ച​ക്ര വാ​ഹ​ന​ത്തി​ൽ ഓ​ഫീ​സി​ൽ പോ​കാ​ൻ തു​ട​ങ്ങി. വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന മേ​രി​യു​ടെ ഇ​പ്പോ​ഴ​ത്തെ ആ​ഗ്ര​ഹം മ​ക്ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം സ്വ​ന്ത​മാ​യൊ​രു ഒ​രു വീ​ടു സ​ന്പാ​ദി​ക്കു​ക​യെ​ന്ന​താ​ണ്. മൂ​ത്ത​മ​ക​ൻ ടോം ​തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യം എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ പ​ഠി​ക്കു​ന്നു.

ര​ണ്ടാ​മ​ത്തെ മ​ക​ൻ ടോ​ണി സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ൽ കൊ​ല്ലം ആ​യൂ​ർ ഗ​വ.​ഹൈ​സ്കൂ​ളി​ൽ പ​ത്താം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു. എ​ൽ​ഡി ക്ലാ​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച മേ​രി​ക്ക് ഇ​പ്പോ​ൾ ഫെ​യ​ർ​കോ​പ്പി സൂ​പ്ര​ണ്ടാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. വി​ധി​യു​ടെ വി​ള​യാ​ട്ട​ങ്ങ​ളെ​ല്ലാം നി​ശ്ച​യ​ദാ​ർ​ഢ്യ​ത്താ​ൽ മ​റി ക​ട​ന്ന മേ​രി എ​പ്പോ​ഴും ചി​രി തൂ​കു​ന്ന മുഖവുമായി സേ​വ​ന സ​ന്ന​ദ്ധ​യാ​യി ക​ള​ക്ട​റേ​റ്റി​ന്‍റെ പൂ​മു​ഖ​ത്തു​ണ്ട്.

Related posts