110 മ​ണി​ക്കൂ​ർ നീ​ണ്ട​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം! കു​ഴ​ൽ കി​ണ​റി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് അ​ഞ്ഞൂ​റി​ലേ​റെ പേര്‍

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ കു​ഴ​ൽ കി​ണ​റി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. 110 മ​ണി​ക്കൂ​ർ നീ​ണ്ടു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യ​ത്. 11 വ​യ​സു​ള്ള രാ​ഹു​ൽ സാ​ഹു​വി​നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

സം​സാ​ര, കേ​ൾ​വി പ്ര​ശ്ന​ങ്ങ​ളു​ള്ള രാ​ഹു​ൽ വീ​ടി​നു സ​മീ​പം ക​ളി​ക്കു​ന്പോ​ൾ 80 അ​ടി ആ​ഴ​മു​ള്ള കി​ണ​റി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഛത്തീ​സ്ഗ​ഡി​ലെ ജ​ഞ്ച്ഗി​ർ ച​മ്പ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം.

അ​റു​പ​ത​ടി താ​ഴ്ച​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തു​ട​ങ്ങി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന, സൈ​ന്യം, പോ​ലീ​സ്, പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം എ​ന്നി​വ​യു​ടെ അ​ഞ്ഞൂ​റി​ലേ​റെ പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

Related posts

Leave a Comment