മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്നു പ്ര​ഖ്യാ​പി​ക്കും? എം​എ​ല്‍​എ മാ​രു​ടെ പി​ന്തു​ണ​യി​ൽ കെ.​സി, ജ​ന​വി​കാ​ര​വു​മാ​യി സ​തീ​ശ​ന്‍, സീ​നി​യോ​റി​റ്റി പ​റ​ഞ്ഞ് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യാ​രാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കും. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ച​ര്‍​ച്ച​ക​ളും കൂ​ടി​യാ​ലോ​ച​ന​ക​ളും എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന്യൂ​ഡ​ല്‍​ഹി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഡ​ല്‍​ഹി​യി​ലു​ണ്ട്. ഇ​വ​രു​മാ​യി ഖാ​ര്‍​ഗെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യും ഒ​റ്റ​യ്‌​ക്കൊ​റ്റ​ക്ക് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

നേ​താ​ക്ക​ളു​മാ​യി സ​മ​വാ​യം ഉ​ണ്ടാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​ക. രാ​ഹു​ല്‍​ഗാ​ന്ധി, പ്രി​യ​ങ്കാ​ഗാ​ന്ധി, സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ന്‍​ഷി ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ ഭാ​ഗ​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ നി​ന്നു വി​ട്ടു നി​ല്‍​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തിന്‍റെ പേ​രുകൂ​ടി പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ലാ​ണ് ച​ര്‍​ച്ച​ക​ളു​ടെ ഭാ​ഗ​മാ​കാ​തെ ഒ​ഴി​ഞ്ഞുനി​ല്‍​ക്കു​ന്ന​ത്. അ​തേസ​മ​യം കേ​ര​ള​ത്തി​ലെ തെ​രു​വു​ക​ളി​ല്‍ ന​ട​ക്കു​ന്ന പ​ര​സ്യ പ്ര​ക​ട​ന​ങ്ങ​ളി​ലും അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ലും ഹൈ​ക്ക​മാ​ന്‍​ഡി​ന് ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ട്.

ഈ ​അ​തൃ​പ്തി കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളോ​ട് ക​ടു​ത്ത ഭാ​ഷ​യി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ഡി.​സ​തീ​ശ​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രി​ല്‍ ഏ​റ്റ​വും കു​ടു​ത​ല്‍ എം​എ​ല്‍​എ​മാ​ര്‍ പി​ന്തു​ണ​യ്ക്കു​ന്ന​ത് കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യാ​ണ്. 47 പേ​രു​ടെ പി​ന്തു​ണ കെ.​സി. പ​ക്ഷ​ത്തി​നും ഒ​ന്‍​പ​ത് പേ​രു​ടെ പി​ന്തു​ണ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും ഏ​ഴ് പേ​രു​ടെ പി​ന്തു​ണ വി.​ഡി. സ​തീ​ശ​നു​മു​ണ്ടെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ഭൂ​രി​ഭാ​ഗം ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ​യു​ണ്ടെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ​തീ​ശ​ന്‍ പ​ക്ഷം. സീ​നി​യോ​റി​റ്റി​യും ഭ​ര​ണ​പ​രി​ച​യ​വും പൊ​തു​സ​മ്മ​തി​യു​മു​ണ്ടെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ഭാ​ഗം പു​ല​ര്‍​ത്തു​ന്ന​ത്.കെ.​സി​ക്ക് പ​ത്ത് എം​പി​മാ​രു​ടെ​യും പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ് കെ.​സി. വി​ഭാ​ഗ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം. കേ​ന്ദ്ര​ത്തി​ലും സം​സ്ഥാ​ന​ത്തു​മു​ള്ള സ്വാ​ധീ​ന​വും ഭ​ര​ണ​പ​രി​ച​യവും അ​നു​ഭ​വ​സ​മ്പ​ത്തു​മാ​ണ് കെ.​സി വി​ഭാ​ഗം പു​ല​ര്‍​ത്തു​ന്ന​ത്.

സോ​ണി​യാ​ഗാ​ന്ധി മു​തി​ര്‍​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റണി​യു​മാ​യി ടെ​ലി​ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന കാ​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ ഏ​ത് നേ​താ​വി​നാ​ണെ​ന്ന കൂ​ടി​ക്കാ​ഴ്ച റി​പ്പോ​ര്‍​ട്ട് എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​നും മു​കു​ള്‍ വാ​സ്‌​നി​ക്കും മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്ക്ക് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ഈ ​റി​പ്പോ​ര്‍​ട്ടി​ല്‍ മൂ​ന്ന് നേ​താ​ക്ക​ളെ​യും പി​ന്തു​ണ​ച്ച എം​എ​ല്‍​എ​മാ​രു​ടെ പേ​രുവി​വ​ര​ങ്ങ​ളും മൂ​ന്ന് നേ​താ​ക്ക​ള്‍​ക്കും അ​നു​കൂ​ല​വും പ്ര​തി​കൂ​ല​വു​മാ​യ ഘ​ട​ക​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യു​ള്ള മ​റ്റൊ​രു റി​പ്പോ​ര്‍​ട്ടും നി​രീ​ക്ഷ​ക​ര്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. കൂ​ടാ​തെ നി​രീ​ക്ഷ​ക​ര്‍ കേ​ര​ള​ത്തി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​വെ വി.​ഡി. സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി ന​ട​ത്തി​യ പ​ര​സ്യ പ്ര​ക​ട​ന​ത്തി​നെ​തി​രെ​യു​ള്ള റി​പ്പോ​ര്‍​ട്ടും സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

  • എം.​സു​രേ​ഷ്ബാ​ബു

Related posts

Leave a Comment