നിരത്തുകൾ കീഴടക്കാൻ  ചി​ൽ​ ബ​സുകൾ എ​റ​ണാ​കു​ളം-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ  ഓ​ട്ടം തുടങ്ങി; എ​സി ലോ ​ഫ്ളോ​ർ ബ​സു​ക​ളു​ടെ നി​ര​ക്കു​ത​ന്നെ​ ചി​ൽ ബ​സി​നും

കൊ​ച്ചി: എ​റ​ണാ​കു​ളം-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ കെഎ​സ്ആ​ർ​ടി​സിയുടെ എസി ചി​ൽ​ ബ​സുകൾ പ​രീ​ക്ഷ​ണ ഓ​ട്ടം ആ​രം​ഭി​ച്ചു. ഇന്നലെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് എ​റ​ണാ​കു​ളം കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ആ​ദ്യ​ബ​സ് പു​റ​പ്പെ​ട്ടു. 10 ബ​സു​ക​ൾ ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടു സ​ർ​വീ​സ് ന​ട​ത്തും.

നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണു സ​ർ​വീ​സ്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ആ​ല​പ്പു​ഴ​ വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്കു 10 ചി​ൽ ബ​സു​ക​ൾ ക​ഴി​ഞ്ഞദി​വ​സം സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. കെ​യു​ആ​ർ​ടി​സി​യു​ടെ എ​സി ലോ ​ഫ്ളോ​ർ ബ​സു​ക​ളാ​ണു ചി​ൽ​ബ​സ് സ​ർ​വീ​സി​ന് ഉ​പ​യോ​ഗി​ക്കു​ന്നത്.

സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​ക​ളു​ടെ എ​ല്ലാ സ്റ്റോ​പ്പു​ക​ളി​ലും ചി​ൽ​ ബ​സു​ക​ൾ നി​ർ​ത്തും. സാ​ധാ​ര​ണ എ​സി ലോ ​ഫ്ളോ​ർ ബ​സു​ക​ളു​ടെ നി​ര​ക്കു​ത​ന്നെ​യാ​വും ചി​ൽ ബ​സി​നും. 31 വ​രെ പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​രും. ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കും. ഇ​തോ​ടെ സ​ർ​വീ​സി​ന്‍റെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്കും. രാ​ത്രി 10നാ​ണ് അ​വ​സാ​ന ബ​സ്.

Related posts