സൈ​ബ​ർ ലോ​ക​ത്ത് ആ​ളു​ക​ൾ തോ​ന്നും​പോ​ലെ എ​ഴു​തു​ന്ന രീ​തി​യെ​ന്നു മു​ഖ്യ​മ​ന്ത്രി; ഹ​നാ​ന് പൂ​ർ​ണ​പി​ന്തു​ണ​ നൽകി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

കൊ​ച്ചി: സൈ​ബ​ർ ലോ​ക​ത്ത് ആ​ളു​ക​ൾ തോ​ന്നും​പോ​ലെ എ​ഴു​തു​ന്ന രീ​തി​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ഴു​തു​ന്ന​വ​ർ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും ചി​ല​ർ ബോ​ധ​പൂ​ർ​വം കാ​ര്യ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൊ​ച്ചി​യി​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ജീ​വി​ക്കാ​ൻ എ​റ​ണാ​കു​ളം ത​മ്മ​ന​ത്തു മ​ത്സ്യ​വി​ല്പന ന​ട​ത്തു​ന്ന കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ഹ​നാ​ന് പൂ​ർ​ണ​പി​ന്തു​ണ​യെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഹ​നാന്‍റേ​തു ജീ​വി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ്. സൈ​ബ​ർ ഗു​ണ്ട​ക​ളെ​യെ​ല്ലാം നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൊ​ച്ചി​യി​ൽ പ​റ​ഞ്ഞു.

Related posts