ഇവനാണ് നുമ്മ പറഞ്ഞ പീഡനവീരന്‍! പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍; കുടുംബവുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പീഡനം

ksrtc-1കാട്ടാക്കട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ അറസ്റ്റ് ചെയ്തു.  വടക്കോട് ശാന്തിപുരം സുലോചനാഭവനിലെ താമസക്കാരനായ സുനില്‍കുമാറാ(45)ണ് നെയ്യാര്‍ഡാം പൊലീസിന്റെ പിടിയിലായത്. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെഡ്രൈവറായ ഇയാള്‍ പത്താംക്ലാസുകാരിയായ പെണ്‍കുട്ടിയുടെ കുടുംബവുമായി സൗഹൃദത്തിലായിരുന്നു. ഇതു മുതലാക്കി ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടിലെത്തി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയെ നിരവധി തവണ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

സുനില്‍കുമാറിന്റെ നിരന്തര പീഡനം സഹിക്കാതെ പെണ്‍കുട്ടി വിവരം സ്കൂളിലെ അധ്യാപകരോടു പറഞ്ഞതിനേത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ഇവര്‍ പൊലീസിനു വിവരം കൈമാറുകയുമായിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പി ഇ.എസ്.ബിജുമോന്‍, ആര്യനാട് സിഐ അനില്‍കുമാര്‍, നെയ്യാര്‍ഡാം എസ്‌ഐ ടി.ആര്‍.കിരണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts