സ്വന്തം വീട്ടിൽ അക്രമത്തിനിരയായത് 1004 കുട്ടികൾ; കൂടുതൽ കേസുകൾ തിരുവനന്തപുരത്ത്


തി​രു​വ​ന​ന്ത​പു​രം: പോ​ക്സോ കേ​സു​ക​ളിൽ കൂടുതലും സം​ഭ​വി​ക്കു​ന്ന​ത് സ്വ​ന്തം വീ​ടു​ക​ളി​ലെ​ന്ന് ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ റിപ്പോർട്ട്. കഴിഞ്ഞ വർഷം 1004 കു​ട്ടി​ക​ളാ​ണ് സ്വ​ന്തം വീ​ട്ടി​ൽ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

പ്രതികളുടെ വീടുകളിൽ വച്ച് അതിക്രമം നടന്നത് 722 കേ​സു​ക​ളി​ലാണ്. 29 കേ​സു​ക​ളി​ൽ കുട്ടികൾക്കെതിരെ അതിക്രമം ന​ട​ന്ന​ത് ആ​ശു​പ​ത്രി​ക​ളി​ലാ​ണെ​ന്ന​ും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 12 കേ​സു​ക​ളി​ൽ അതിക്രമം ന​ട​ന്ന​ത് ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 4582 കേ​സു​ക​ളാ​ണ്. കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ‍​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്. 583 കേ​സു​ക​ളാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. 10 വ​ർ​ഷ​ത്തി​ന് ഇ​ട​യി​ൽ കേ​സു​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ കൂ​ടിയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related posts

Leave a Comment