കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കെ​തി​രെ​ കേരളയാത്രയ്ക്കൊരുങ്ങി കെ. സുധാകരൻ


തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യശേ​ഷ​മു​ള്ള ആ​ദ്യ കേ​ര​ള​യാ​ത്ര​യ്ക്കൊ​രു​ങ്ങി കെ.​സു​ധാ​ക​ര​ൻ. ലോ​ക്‌​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ന് മു​ന്പാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണ​മെ​ന്ന നി​ല​യി​ൽ കേ​ര​ള യാ​ത്ര ന​ട​ത്താ​നാ​ണ് കെ.​സു​ധാ​ക​ര​ൻ ത​യാ​റെ​ടു​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം പാ​ര്‍​ട്ടി​യി​ലോ മു​ന്ന​ണി​യി​ലോ ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി ച​ര്‍​ച്ച​യ്ക്ക് വ​ച്ചി​ട്ടി​ല്ല. അ​ടു​ത്ത മാ​സം ആ​ദ്യം ചേ​രു​ന്ന രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം അ​വ​ത​രി​പ്പി​ച്ചേ​ക്കും.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജ​ന​സ​മ്പ​ര്‍​ക്ക​പ​രി​പാ​ടി​ക്ക് ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള​യാ​ത്ര​യ്ക്ക് കെ.​സു​ധാ​ക​ര​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്.

ജ​നു​വ​രി​യി​ൽ കേ​ര​ള​യാ​ത്ര ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ന​ട​ത്തു​ന്ന മ​ണ്ഡ​ല സ​ദ​സ് ബ​ഹി​ഷ്‌​ക​രി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം.

 

Related posts

Leave a Comment