വമ്പന്‍ കാട്ടാനയുമായി കൂട്ടുകൂടി കൊച്ചുപയ്യന്‍ ! കൊമ്പനാനയുമായി സൗഹൃദം പങ്കിടാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു…

കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. അതില്‍ത്തന്നെ ഏറ്റവും വലുതാണ് ആഫ്രിക്കന്‍ ആന. കാഴ്ചയില്‍ ഗാംഭീര്യം ഉണ്ടെങ്കിലും ആനയെ തൊട്ടു നോക്കാന്‍ ഒട്ടുമിക്ക ആളുകള്‍ക്കും ധൈര്യമില്ല. എന്നാല്‍ ധൈര്യസമേതം ആഫ്രിക്കന്‍ ആനയുമായി ചങ്ങാത്തം കൂടാന്‍ ശ്രമിക്കുന്ന പയ്യന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ തന്റെ ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. സിംബാവെയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. വന്യജീവി ഫോട്ടോഗ്രാഫറായ ലിസെന്നയും മകനും വന്യമൃഗങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ ഇറങ്ങിയ വഴിയില്‍ വെച്ചാണ് ആഫ്രിക്കന്‍ കാട്ടാനയെ കണ്ടത്.

കൗതുകം തോന്നിയ കുട്ടി ആനയ്ക്കരികിലെത്തി ഏറെ നേരം അതിനെ നോക്കി നിന്നു. പതിയെ അതിന്റെ തുമ്പിക്കൈയ്യില്‍ തലോടുകയും ചെയ്തു. ഇത്രയൊക്കെയായിട്ടും ഒരുഭാവമാറ്റവുമില്ലാതെ അവിടെത്തന്നെ നിന്നുകൊടുക്കുകയായിരുന്നു ആന.

സുശാന്ത നന്ദ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. മികച്ച വീഡിയോ, കുട്ടിയുടെ മനസ്സിന്റെ നിഷ്‌കളങ്ക മൃഗങ്ങള്‍ക്ക് മനസ്സിലാകും, ധൈര്യശാലിയായ കുട്ടി തുടങ്ങി കമന്റുകള്‍ വീഡിയോയ്ക്ക് താഴെ നിറഞ്ഞു. ഒരു കുട്ടിയെ കാട്ടാനയ്ക്ക് മുന്നിലേക്ക് അയയ്ക്കുന്നത് അപകടകരമാണെന്നും ഇത് മറ്റ് കുട്ടികള്‍ അനുകരിക്കാന്‍ ശ്രമിക്കരുതെന്നും ചിലര്‍ കമന്റ് ്‌ചെയ്തിട്ടുണ്ട്.

Related posts

Leave a Comment