ചൈ​ന​യി​ലെ ഭൂ​ക​മ്പം; മ​ര​ണം 131 ആ​യി

ബെ​യ്ജിം​ഗ്: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ചൈ​ന​യി​ലു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 131 ആ​യി. ഗാ​ൻ​സു​വി​ൽ 113 പേ​രും ഷിം​ഗ്ഹാ​യി​ൽ 18 പേ​രു​മാ​ണു മ​ര​ണ​ത്തി​നി​ര​യാ​യ​ത്. 700ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മേ​ഖ​ല​യി​ൽ​നി​ന്ന് 5,000ലേ​റെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

ദു​ര​ന്ത​മേ​ഖ​ല​യി​ലേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​താ​യും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​തു​ട​ങ്ങി​യെ​ന്നും പ്ര​ദേ​ശി​ക​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.59ന് ​ആ​ണ് റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്. ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം വീ​ടു​ക​ൾ ത​ക​ർ​ന്നു.

ത​ക​ര്‍​ന്നു​വീ​ണ കെ​ട്ടി​ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​പ്പോ​ഴും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. മൈ​ന​സ് 14 ഡി​ഗ്രി ത​ണു​പ്പാ​ണ് ഈ​മേ​ഖ​ല​യി​ലു​ള്ള​ത്.

Related posts

Leave a Comment