ന​വ​കേ​ര​ള സ​ദ​സ് ഇ​ന്നു വൈകിട്ട് തിരുവനന്തപുരം ജില്ലയിൽ; സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും സം​സ്ഥാ​ന മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ് ഇ​ന്നു തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും. ജി​ല്ല​യി​ൽ വ​ർ​ക്ക​ല മ​ണ്ഡ​ല​ത്തി​ൽ ശി​വ​ഗി​രി മ​ഠം ഓ​ഡി​റ്റോ​യ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റി​നാ​ണു സ​ദ​സ്. അ​തേ​സ​മ​യം ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തും.

ഇ​ന്ന് ഉച്ചയോടെ് 564 ​സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ന​ട​ത്തു​ന്ന മാ​ർ​ച്ചി​ൽ അ​ഞ്ച് ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് കെ​പി​സി​സി അ​റി​യി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഴു​വ​ന്‍ നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എ​സ് യു, ​മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്, മ​റ്റു പോ​ഷ​ക സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ബ​ഹു​ജ​ന മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ക്കും.

ന​വ​കേ​ര​ള സ​ദ​സി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ് യു- ​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സും മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​നും സി​പി​എം പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് സ​മ​ര​മെ​ന്ന് കെ​പി​സി​സി അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യും.കൂ​ടാ​തെ ന​വ​കേ​ര​ള സ​ദ​സ് സ​മാ​പി​ക്കു​ന്ന 23ന് ​കെ​പി​സി​സി ഡി​ജി​പി ഓ​ഫീ​സി​ലേ​ക്കും മാ​ർ​ച്ച് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

23ന് ​രാ​വി​ലെ 10 ന് ​കാ​ല്‍​ല​ക്ഷം പേ​രെ അ​ണി​നി​ര​ത്തി​യാ​കും കെ​പിസിസി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി ജിപി ​ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​ക. ഡി​ജി​പി ഓ​ഫീ​സി​ലേ​ക്ക് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്ര​തി​പ​ക്ഷ​നേ​താ​വ് വി​ഡി സ​തീ​ശ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, ഡോ.​ ശ​ശി ത​രൂ​ര്‍ എം​പി, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം​എം ഹ​സ​ന്‍, മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി, കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എ​ഐ​സി​സി ഭാ​ര​വാ​ഹി​ക​ള്‍, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, എം​പി​മാ​ർ, എം​എ​ല്‍​എ​മാ​ര്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. അ​ന്ന് രാ​വി​ലെ 9 ന് ​കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി കെ.​ ക​രു​ണാ​ക​ര​ന്‍റെ ച​ര​മ​വാ​ര്‍​ഷി​ക ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തും.

Related posts

Leave a Comment