ഒരാഴ്ചക്കിടെ രണ്ട് പ്രസവം! ജന്മം നല്‍കിയത് മൂന്ന് കുട്ടികള്‍ക്ക്; ചൈനീസ് യുവതിയും കുഞ്ഞുങ്ങളും വൈദ്യശാസ്ത്രലോകത്തിന് അത്ഭുതമാവുന്നു

0fgjhs60k8ssvhtkt.ee5d58bbമൂന്നും നാലും അഞ്ചുമൊക്കെ കുട്ടികള്‍ ഒന്നിച്ചുണ്ടാവുന്നത് അസാധാരണ സംഭവമൊന്നുമല്ല. എന്നാല്‍ ഒരാഴ്ചക്കിടെ രണ്ടു പ്രസവങ്ങളിലായി മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കുക എന്നത് അസാധാരണ സംഭവമാണ്. കുഞ്ഞുങ്ങളുണ്ടാവില്ലെന്ന നിരാശയില്‍ കഴിഞ്ഞ ദമ്പതികള്‍ക്കാണ് ഒരാഴ്ചയ്ക്കിടെ നടന്ന രണ്ടു പ്രസവത്തിലായി മൂന്നു കുഞ്ഞുങ്ങളെ ലഭിച്ചത്. ഏഴുദിവസത്തിനിടെ യുവതി ജന്മം നല്‍കിയത് ഒരു ആണ്‍കുഞ്ഞിനും രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്കും. ചൈനയിലെ ഹൂബി പ്രവിശ്യയിലെ യിച്ചാങ് നഗരത്തിലെ ചെന്‍ എന്ന യുവതിയാണ് ഏഴുദിവസത്തിന്റെ വ്യത്യാസത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയത്.

0fgjhs7go1iekts8q.ae9c3d75

2012 ല്‍ വിവാഹിതരായ ചെന്നിനും ഭര്‍ത്താവിനും കുഞ്ഞുങ്ങളുണ്ടാവാത്തതിനെത്തുടര്‍ന്ന് വന്ധ്യതാചികിത്സയിലായിരുന്നു. ചികിത്സയെത്തുടര്‍ന്ന് 2016 ലാണ് ചെന്‍ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കുന്നത്. ഗര്‍ഭത്തില്‍ മൂന്നുകുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗര്‍ഭത്തിന്റെ മുപ്പതാം ആഴ്ച പ്രവസവേദനയെത്തുടര്‍ന്ന് ഫെബ്രുവരി 21 ന് ചെന്നിനെ യിച്ചങ്ങ് നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍കുഞ്ഞിനെ പ്രസവിച്ചതോടെ ചെന്നിന്റെ ഗര്‍ഭപാത്രം ചുരുങ്ങി. ഉടന്‍ തന്നെ ഗര്‍ഭപാത്രത്തിലുള്ള രണ്ടു കുഞ്ഞുങ്ങളെക്കൂടി പുറത്തെടുക്കുന്നത് അപകടമാണെന്നു തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ അവരെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ മുതിര്‍ന്നില്ല.

ഫെബ്രുവരി 27 നു ചെന്നിനു വീണ്ടും പ്രസവവേദനയാരംഭിച്ചു. ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച ചെന്‍ ഫെബ്രുവരി 28 ന് സ്വാഭാവിക പ്രസവത്തിലൂടെ ഇരട്ടപ്പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. ചെന്നിന്റെ ചികിത്സയ്ക്കു നേതൃത്വം ഡോക്ടര്‍മാര്‍ക്ക് ഇതുവരെ അമ്പരപ്പു മാറിയിട്ടില്ല. താന്‍ ഇരുപതുവര്‍ഷത്തിലേറെയായി ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും ഇതാദ്യമായാണ് ഒരു യുവതി ഒരാഴ്ചക്കിടെ രണ്ടു തവണ പ്രസവിച്ചതെന്നും അവര്‍ പറയുന്നു. മാസം തികായാതെ ജനിച്ചതുകൊണ്ടും കുഞ്ഞുങ്ങള്‍ക്ക് ഭാരക്കുറവുള്ളതുകൊണ്ടും മൂവരേയും ബേബി നഴ്‌സറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related posts