ചിന്താ ജെറോമിനോട് വിവാഹാഭ്യര്‍ഥന നടത്തി കെഎസ് യു നേതാവ്; താന്‍ തികഞ്ഞ മതേതര വാദിയാണെന്നും ജാതി ചോദിക്കരുതെന്നും രാഹുല്‍

CHITHA-KSUസിപിഎം യുവജന നേതാവ് ചിന്താ ജെറോമിന് വിവാഹ ആലോചനയുമായി മതേതര വാദിയായ കെഎസ് യു നേതാവ്. പ്രമുഖ മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹപരസ്യം നല്‍കിയതിനെത്തുടര്‍ന്ന് ഒട്ടേറെ വിമര്‍ശനങ്ങളാണ് ചിന്തയ്ക്ക്‌ നേരിടേണ്ടി വന്നത്. താന്‍ വിവാഹപരസ്യം നല്‍കിയിട്ടില്ലെന്ന് ചിന്ത ആവര്‍ത്തിച്ചു പറയുന്നതിനിടയിലാണ് പുതിയ വിവാഹാലോചന. കെഎസ് യുവിന്റെ പത്തനംതിട്ടാ ജില്ലാ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ഫോട്ടോയും യോഗ്യതകളും നിരത്തി വിവാഹാഭ്യര്‍ഥന നടത്തിയിരിക്കുന്നത്. താന്‍ തികഞ്ഞ മതേതര വാദിയാണെന്നും ജാതി ചോദിക്കരുതെന്നും രാഹുല്‍ പറയുന്നു.

രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ പറയുന്നു.

”ചിന്താ ജെറോമിന്റെ വിവാഹ പരസ്യം അവര്‍ നല്‍കിയതല്ലെന്ന അവര്‍ പറഞ്ഞതോട് കൂടി ആ വിവാദം അവസാനിച്ചു.
അപ്പോള്‍  ഇനി കാര്യത്തിലേക്ക് വരാം തികഞ്ഞ മതേതര വാദിയാണ് നിങ്ങള്‍ എന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. അമ്മ കുറച്ച് നാളായി വിവാഹത്തെ പറ്റി പറയുന്നു. ഞാനും ആലോചിച്ചപ്പോള്‍ ഒരു കൂട്ട് വേണമെന്നു തോന്നി. അപ്പോള്‍ നമ്മുക്കങ്ങ് ആലോചിച്ചാലോ.
പേര്  രാഹുല്‍ മാംങ്കൂട്ടത്തില്‍, വയസ് 26, മതം( ചോദിക്കരുത്), MA Delhi St. Stephens’ college, IInd MA (IGNO-U) തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകള്‍, അച്ഛന്‍ രാജേന്ദ്രന്‍, അമ്മ ബീന, കുടുംബം(നല്ലതുമില്ല പന്നലുമില്ല എല്ലാം കുടുംബമല്ലേ), ജോലി( ഇജ്ജ് പറഞ്ഞതുപോലെ ഭാവിയില്‍ കോളജ് അധ്യാപകനാകും), രാഷ്ട്രീയം(പുരോഗമന വാദ കോണ്‍ഗ്രസ് രാഷ്ട്രീയം), ഉയരം 170 സെന്റിമീറ്റര്‍, നിറം( വര്‍ണവിരുദ്ധന്‍), സൗന്ദര്യം (ഓ സുന്ദരന്‍ ഒന്നുമല്ല) ഇങ്ങനെ പോകുന്നു രാഹുലിന്റെ വിവരങ്ങള്‍. കൂടുതല്‍ അറിയാന്‍ തന്നെ ഫേസ്ബുക്കില്‍ ബന്ധപ്പെടാനും ഉപദേശിക്കുന്നുണ്ട്.

വിവാഹവാര്‍ത്ത നല്‍കിയ സംഭവം വിവാദമായിട്ടും ചിന്ത കൃത്യമായ വിശദീകരണം നല്‍കാത്തതാണ് ആളുകളില്‍ സംശയത്തിനിടയാക്കുന്നത്. പാര്‍ട്ടി മുഖപത്രത്തിലും വിശദീകരണം നല്‍കിയിട്ടില്ല.  ജാതി, മത ചിന്തകള്‍ക്കെതിരേ ഘോരഘോരം പ്രസംഗിക്കുന്ന ചിന്താ ജെറോം എന്ന കമ്യൂണിസ്റ്റ് യുവജന നേതാവ്, സ്വന്തം ജീവിത പങ്കാളി സ്വന്തം സമുദായത്തില്‍ നിന്നു വേണമെന്ന നിലപാടുകാരിയാണ് എന്ന ധ്വനിയാണ് ഇത്‌ നല്‍കുന്നത്. ചിന്തയുടെ വീട്ടുകാരാണ് പരസ്യം നല്കിയതെന്നു സൂചനയുണ്ട്. വ്യാജ പ്രൊഫൈല്‍ ആയിരുന്നെങ്കില്‍ അതിനെതിരേ
ചിന്തയ്ക്ക് കേസു നല്‍കാമായിരുന്നു അത് ഇതുവരെ ചെയ്തിട്ടില്ലാത്തതും ഈ വിവാഹപരസ്യത്തിനെതിരേ സിപിഎം നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തതും സംശയം ഉണര്‍ത്തുന്നതാണ്. എന്തായാലും, അടുത്ത സിപിഐ എം, ഡിവൈഎഫ്‌ഐ ജില്ലാ, സംസ്ഥാന സമ്മേളനങ്ങളില്‍ ‘ചിന്താ ജെറോമിന്റെ വിവാഹം’ ഒരു ചര്‍ച്ചാ വിഷയമാകുമെന്നുതന്നെയാണ് ലഭിക്കുന്ന സൂചനകള്‍.

Related posts