കീ​ര​വാ​ണി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന ചി​ന്താ​ജെ​റോ​മി​ന്റെ ഇം​ഗ്ലീ​ഷി​ലു​ള്ള പോ​സ്റ്റി​ല്‍ മു​ഴു​വ​ന്‍ വ്യാ​ക​ര​ണ​പ്പി​ശ​ക് ! ട്രോ​ള​ന്മാ​ര്‍ രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ പോ​സ്റ്റ് കാ​ണാ​നി​ല്ല…

ഇം​ഗ്ളീ​ഷ്സാ​ഹി​ത്യ​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി​യ യു​വ​ജ​ന​ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ചി​ന്താ​ജെ​റോ​മി​ന്റെ ഇം​ഗ്ലീ​ഷി​ലു​ള്ള അ​വ​ഗാ​ഹ​ത്തെ​ക്കു​റി​ച്ച് പ​ല​രും പ​ല​പ്പോ​ഴും സം​ശ​യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ ചി​ന്ത​യു​ടെ ഇം​ഗ്ളീ​ഷി​ലു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലെ വ്യാ​ക​ര​ണ വാ​ക്യ​ഘ​ട​നാ പി​ശ​കു​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ട്രോ​ളു​ക​ള്‍ ഏ​റ്റു​വാ​ങ്ങു​ക​യാ​ണ്.

ആ​ര്‍ ആ​ര്‍ ആ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ള്‍​ക്ക് അ​തി​ന്റെ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ കീ​ര​വാ​ണി​ക്കും, ഗാ​ന​ര​ച​യി​താ​വ് ച​ന്ദ്ര​ബോ​സി​നും ഓ​സ്‌​കാ​ര്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ച​പ്പോ​ള്‍ അ​വ​രെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടി​ട്ട എ​ഫ്ബി പോ​സ്റ്റി​ലാ​ണ് വ്യാ​ക​ര​ണ തെ​റ്റും വാ​ച​ക​ഘ​ട​ന​യി​ലു​ള്ള തെ​റ്റും മു​ഴ​ച്ച് നി​ല്‍​ക്കു​ന്ന​ത്.

ഇം​ഗ്ളീ​ഷ് സാ​ഹി​ത്യ​ത്തി​ലാ​ണ് ചി​ന്താ ജെ​റോ​മി​ന് ഡോ​ക്റ്റ​റേ​റ്റ് ല​ഭി​ച്ച​ത് എ​ന്ന​താ​ണ് ഏ​റ്റ​വും ര​സ​ക​ര​മാ​യ കാ​ര്യം.

Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector. Respect.

എ​ന്നാ​ണ് കീ​ര​വാ​ണി​യെ​യും , ഗാ​ന​ര​ചി​യ​താ​വ് ച​ന്ദ്ര​ബോ​സി​നെ​യും അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ചി​ന്ത ഇ​ട്ട ഫേ​സ് ബു​ക്ക് പോ​സ്‌​റ​റ്.

ഇ​ത് മ​ല​യാ​ള​ത്തി​ലേ​ക്ക് വി​വ​ര്‍​ത്ത​നം ചെ​യ്താ​ല്‍ അ​ര്‍​ഥം വ​രു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്…

”ആ​ര്‍​ആ​ര്‍​ആ​ര്‍ സി​നി​മ​യ്ക്ക് അ​ന്താ​രാ​ഷ്ട്ര പ്ര​ശ​സ്തി നേ​ടി​ക്കൊ​ടു​ത്ത ച​ന്ദ്ര ബോ​സ് എ​ന്ന ഒ​രു ഗാ​ന​ര​ച​യി​താ​വ്, സം​ഗീ​തം ന​ല്‍​കി​യ എം ​എം കീ​ര​വാ​ണി​ക്ക് ഓ​സ്‌​കാ​ര്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കു​ന്ന​ത് തെ​ലു​ങ്ക് സി​നി​മാ സാ​ഹി​ത്യ മേ​ഖ​ല​യ്ക്ക് ഒ​രു അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​മാ​ണ്. ആ​ദ​ര​വ്.”

ഇ​ത് ക​ണ്ട് ന​ഴ്‌​സ​റി കു​ട്ടി​ക​ള്‍ വ​രെ ചി​രി​ച്ചെ​ന്ന ത​ര​ത്തി​ലാ​ണ് ട്രോ​ളു​ക​ള്‍.

ഓ​സ്‌​കാ​ര്‍ അ​വാ​ര്‍​ഡ് വേ​ദി​യി​ല്‍ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ചു പ​ങ്കെ​ടു​ത്ത ദീ​പ​കാ പ​ദു​ക്കോ​ണി​ന്റെ വീ​ഡി​യോ​ക്ക് ഒ​പ്പ​മാ​യി​രു​ന്നു ആ ​പോ​സ്റ്റ് എ​ന്ന​താ​യി​രു​ന്നു മ​റ്റൊ​രു കൗ​തു​കം.

എ​ന്നാ​ല്‍ ട്രോ​ളു​ക​ളു​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പി​ച്ച​തോ​ടെ ചി​ന്ത​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ നി​ന്ന് ആ ​വീ​ഡി​യോ അ​പ്ര​ത്യ​ക്ഷ​മാ​യി.

Related posts

Leave a Comment