മ​ക​ളു​ടെ ശ​രീ​ര​ത്തി​ൽ പ്രേ​ത​ബാ​ധ; ഒ​ഴി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ആ​പ​ത്തു​ണ്ടാ​കും; വ​നി​താ സു​ഹൃ​ത്തി​ന്‍റെ മ​ക​ളെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ചി​റ്റൂ​രി​ൽ

ചി​റ്റൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം. മ​ല​പ്പു​റം സ്വ​ദേ​ശി അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ്

മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ർ വാ​ഴ​യി​ൽ വീ​ട്ടി​ൽ എം. ​സി​റാ​ജ് (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​അ​ഞ്ചാം​മൈ​ലി​ലെ കു​ന്ന​ങ്കാ​ട്ടു​പ​തി​യി​ൽ ഫാം ​നോ​ക്കി​ന​ട​ത്താ​നെ​ത്തി​യ​താ​ണ് പ്ര​തി.

പ​രി​ച​യ​ക്കാ​രി​യു​ടെ 16 വ​യ​സു​ള്ള മ​ക​ൾ​ക്കു പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്നും അ​ത് ഒ​ഴി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ആ​പ​ത്തു​ണ്ടാ​കു​മെ​ന്നും തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണു സി​റാ​ജ് പെ​ൺ​കു​ട്ടി​യെ കു​ന്ന​ങ്കാ​ട്ടു​പ​തി​യി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ച്ച​ത്.

അ​വി​ടെ​വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ​രാ​തി. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​റ്റൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി.

പോ​ക്സോ നി​യ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment