ക​ഠി​ന​മാ​യ ചൂ​ട്: അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം മാ​റ്റു​ന്നു; നിർദേശം നൽകി   വ​നി​ത ശി​ശു വി​ക​സ​ന ഡ​യ​റ​ക്ട​ര്‍ ഷീ​ബ ജോ​ര്‍​ജ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ചൂ​ട് വ​ര്‍​ധി​ക്കു​ന്ന​തി​നാ​ല്‍ അ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം മാ​റ്റാ​ന്‍ വ​നി​ത ശി​ശു വി​ക​സ​ന ഡ​യ​റ​ക്ട​ര്‍ ഷീ​ബ ജോ​ര്‍​ജ് നി​ര്‍​ദേ​ശം ന​ല്‍​കി.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ടി തീ​രു​മാ​ന​ത്തോ​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രേ​യോ രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​വ​രേ​യോ ആ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ് അ​ത്ത​രം അ​ങ്ക​ണ​വാ​ടി​ക​ള്‍ തീ​രു​മാ​നി​ക്കു​ക. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലെ അ​ങ്ക​ണ​വാ​ടി​ക​ള്‍ കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കും. വ​ര്‍​ധി​ച്ച ചൂ​ട് കാ​ര​ണം ചി​ല അ​ങ്ക​ണ​വാ​ടി​ക​ള്‍ അ​ട​ച്ചി​ടേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്.

അ​ങ്ക​ണ​വാ​ടി​ക​ള്‍ അ​ട​ച്ചി​ട്ടാ​ല്‍ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കേ​ണ്ട പോ​ഷ​കാ​ഹാ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ല​ഭി​ക്കാ​തെ വ​രും. അ​തി​നാ​ലാ​ണ് അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ തീ​രു​മാ​ന​മ​നു​സ​രി​ച്ച് സ​മ​യ​ക്ര​മം മാ​റ്റു​വാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

Related posts