മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ് വി​രു​ന്നിൽ ഗ​വ​ർ​ണ​ർ​ക്കു ക്ഷ​ണ​മി​ല്ല; എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും ക്രി​സ്മ​സ് ആ​ശം​സ​ക​ൾ’ നേർന്ന് ആരിഫ് മുഹമ്മദ് ഖാൻ


കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും വി​രു​ന്ന് ആ​സ്വ​ദി​ക്കു​മെ​ന്നും എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും താ​ൻ ക്രി​സ്മ​സ് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്ന​താ​യും ഗ​വ​ർ​ണ​ർ കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മാ​റ്റ​ങ്ങ​ൾ പ​ല​പ്പോ​ഴും ന​ല്ല​തി​നാ​ണെ​ന്നും മാ​റ്റ​ത്തി​നോ​ട് മു​ഖം തി​രി​ച്ചി​രി​ക്കു​ന്ന​താ​ണ് പ​ല​പ്പോ​ഴും പ്ര​യാ​സ​മു​ണ്ടാ​കു​ന്ന​തെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ക്രി​സ്മ​സ് വി​രു​ന്ന് ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​തി​രു​വ​ന്ത​പു​രം മാ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കും.

ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ക്ഷ​ണി​ക്കാ​ത്ത വി​രു​ന്നി​ലേ​ക്ക് മ​ന്ത്രി​മാ​രെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ ഗ​വ​ർ​ണ​ർ രാ​ജ്ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച വി​രു​ന്നി​ന് മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും എ​ല്ലാം ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​രും പ്ര​തി​പ​ക്ഷ​വും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

Related posts

Leave a Comment