ചോദിച്ച പണം കൊടുത്തില്ല ! ഹൃദ്രോഗിയായ യുവാവിന്റെ കട തല്ലിത്തകര്‍ത്ത് സിഐടിയു നേതാവിന്റെ പ്രതികാരം…

ചോദിച്ച പണം കൊടുക്കാഞ്ഞതിനെത്തുടര്‍ന്ന് യുവാവിന്റെ കട തല്ലിത്തകര്‍ത്ത് സിഐടിയു നേതാവ്.
ആലപ്പുഴ ജില്ലയിലെ നൂറനാട്ടാണ് സംഭവം.

വഴിയോരത്ത് കച്ചവടം നടത്തുന്ന നൂറനാട് സ്വദേശി ശ്രീകുമാറിന്റെ കടയാണ് സിഐടിയു യൂണിയന്‍ നേതാവ് തല്ലിത്തകര്‍ത്തത്.

മറ്റൊരു കടയും ഒഴിപ്പിച്ചിട്ടില്ലെന്നും പരാതിക്കാരന്‍ ശ്രീകുമാര്‍ പറയുന്നു. കെ.പി.റോഡിലെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കാനാണെന്നും വഴിയരികില്‍ കാമറ മറയ്ക്കുന്ന കട മാറ്റി സ്ഥാപിക്കാനാണ് നിര്‍ദേശിച്ചതെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെയും പോലീസിന്റെയും നിലപാട്.

ഹൃദ്രോഗിയായ ശ്രീകുമാര്‍ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന് സമീപം വഴിയരികില്‍ പച്ചക്കറിക്കട തുടങ്ങിയത്.

സിഐടിയു നേതാവ് ആവശ്യപ്പെട്ട പണം കൊടുക്കാതായതോടെ ഭീഷണിപ്പെടുത്തിയെന്ന് ശ്രീകുമാര്‍ പറയുന്നു.

പൊതുമരാമത്ത് വകുപ്പ് വിഭാഗമെത്തിയാണ് കട തകര്‍ത്തു കളഞ്ഞത്. എന്നാല്‍ സമീപത്തുള്ള മറ്റ് കടകളെല്ലാം അവിടെത്തെന്നെ തുടരുന്നുണ്ട്.

നൂറനാട് സിഐ എത്തി കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് ശ്രീകുമാറിന്റെ പരാതി. മനുഷ്യാവകാശ കമ്മിഷനും, ഡിജിപിക്കും അടക്കം പരാതി നല്‍കി. ഇനി ജീവിതത്തിന് എന്തു വഴിയെന്ന് അറിയില്ലെന്ന് ശ്രീകുമാര്‍ പറയുന്നു.

വഴിയരികിലെ എല്ലാ അനധികൃത കടകളും ഒഴിപ്പിച്ചെന്നും പൊതുമരാമത്ത് വകുപ്പിന് സംരക്ഷണം നല്‍കാനാണ് പോലീസ് എത്തിയതെന്നും നൂറനാട് സി.ഐ. പറയുന്നു.

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥയെ ശ്രീകുമാര്‍ ആക്ഷേപിച്ചു സംസാരിച്ചു. ഇത്തരം നടപടികള്‍ ഉദ്യോഗസ്ഥരുടെ മനോധൈര്യം കെടുത്തുമെന്നും നൂറനാട് സി.ഐ. പറഞ്ഞു.

ചങ്ങനാശേരി സ്വദേശികളായ യുവാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതടക്കം ഗുരുതരമായ ആരോപണങ്ങളുടെ നടുവിലാണ് നിലവില്‍ നൂറനാട് പോലീസ്.

Related posts

Leave a Comment