പ​യ്യ​ന്നൂ​രി​ല്‍ ഗാ​ന്ധി​പ്ര​തി​മ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ള്‍​ക്കാ​യി ‘ഇ​രു​ട്ടി​ല്‍ ത​പ്പി’ പോ​ലീ​സ്…​തെ​ളി​വു​ക​ളു​ണ്ടാ​യി​ട്ടും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ മ​ടി…

പ​യ്യ​ന്നൂ​രി​ല്‍ ഗാ​ന്ധി പ്ര​തി​മ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​വാ​തെ പോ​ലീ​സ്. സി​പി​ഐ​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഗാ​ന്ധി​പ്ര​തി​മ ത​ക​ര്‍​ത്ത​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന 15 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഗാ​ന്ധി പ്ര​തി​മ ത​ക​ര്‍​ത്ത​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ദൃ​ക്സാ​ക്ഷി​ക​ള്‍ ന​ല്‍​കി​യി​ട്ടും അ​റ​സ്റ്റി​ലേ​ക്ക് നീ​ങ്ങി​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വി​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സാ​യ ഗാ​ന്ധി മ​ന്ദി​രം സി​പി​ഐ​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്. മ​ന്ദി​ര​ത്തി​ന് മു​ന്നി​ല്‍ സ്ഥാ​പി​ച്ച ഗാ​ന്ധി പ്ര​തി​മ​യു​ടെ ത​ല ത​ക​ര്‍​ത്ത നി​ല​യി​ലാ​യി​രു​ന്നു. പ​യ്യ​ന്നൂ​രി​ല്‍ കാ​റ​മേ​ല്‍ യൂ​ത്ത് സെ​ന്റ​റും അ​ടി​ച്ചു ത​ക​ര്‍​ത്തു.

Read More

പാ​ര്‍​ട്ടി​യ്ക്ക് പി​രി​വ് ന​ല്‍​കി​യി​ല്ല ! ഹോ​ട്ട​ല്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത് സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍;ദമ്പതികള്‍ക്ക് തെറിവിളിയും മര്‍ദ്ദനവും…

പാ​ര്‍​ട്ടി​യ്ക്ക് പി​രി​വ് ന​ല്‍​കാ​ത്ത​തി​ന് തി​രു​വ​ല്ല​യി​ല്‍ സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഹോ​ട്ട​ല്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​താ​യി പ​രാ​തി. മ​ന്നം​ക​ര​ചി​റ ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശ്രീ ​മു​രു​ക​ന്‍ ഹോ​ട്ട​ലി​ന് നേ​ര്‍​ക്കാ​ണ് ആ​ക്ര​മ​ണം. സി​പി​ഐ മ​ന്നം​ക​ര​ചി​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കു​ഞ്ഞു​മോ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ദ​മ്പ​തി​ക​ളും നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​ക​ളു​മാ​യ മു​രു​ക​നും ഉ​ഷ​യു​മാ​ണ് ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന​ത്. 500 രൂ​പ പാ​ര്‍​ട്ടി പ​രി​വ് ന​ല്‍​കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ആ​ക്ര​മ​ണ​മെ​ന്നും പ​രാ​തി​യി​ലു​ണ്ട്. തി​രു​വ​ല്ല പോ​ലീ​സി​ലാ​ണ് ദ​മ്പ​തി​ക​ള്‍ ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി നി​ര്‍​ബ​ന്ധി​ച്ച് പി​ന്‍​വ​ലി​പ്പി​ച്ച​താ​യും ദ​മ്പ​തി​ക​ള്‍ പ​റ​യു​ന്നു. ഇ​ന്ന​ലെ വൈ​കീ​ട്ട് ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. പാ​ര്‍​ട്ടി പി​രി​വ് ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്ത​ത്. പി​ന്നാ​ലെ​യാ​ണ് ക​ട ത​ല്ലി​ത്ത​ക​ര്‍​ത്ത​ത്. ത​ങ്ങ​ളെ മ​ര്‍​ദ്ദി​ച്ച​താ​യും അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും ദ​മ്പ​തി​ക​ള്‍ പ​റ​യു​ന്നു. ഹോ​ട്ട​ലി​ലെ പാ​ത്ര​ങ്ങ​ളും ഗ്യാ​സ് സി​ലി​ണ്ട​റു​മ​ട​ക്കം പ്ര​വ​ര്‍​ത്ത​ര്‍ എ​ടു​ത്തു പു​റ​ത്തി​ട്ട​താ​യും പ​രാ​തി​യി​ലു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ്…

Read More

ചോദിച്ച പണം കൊടുത്തില്ല ! ഹൃദ്രോഗിയായ യുവാവിന്റെ കട തല്ലിത്തകര്‍ത്ത് സിഐടിയു നേതാവിന്റെ പ്രതികാരം…

ചോദിച്ച പണം കൊടുക്കാഞ്ഞതിനെത്തുടര്‍ന്ന് യുവാവിന്റെ കട തല്ലിത്തകര്‍ത്ത് സിഐടിയു നേതാവ്.ആലപ്പുഴ ജില്ലയിലെ നൂറനാട്ടാണ് സംഭവം. വഴിയോരത്ത് കച്ചവടം നടത്തുന്ന നൂറനാട് സ്വദേശി ശ്രീകുമാറിന്റെ കടയാണ് സിഐടിയു യൂണിയന്‍ നേതാവ് തല്ലിത്തകര്‍ത്തത്. മറ്റൊരു കടയും ഒഴിപ്പിച്ചിട്ടില്ലെന്നും പരാതിക്കാരന്‍ ശ്രീകുമാര്‍ പറയുന്നു. കെ.പി.റോഡിലെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കാനാണെന്നും വഴിയരികില്‍ കാമറ മറയ്ക്കുന്ന കട മാറ്റി സ്ഥാപിക്കാനാണ് നിര്‍ദേശിച്ചതെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെയും പോലീസിന്റെയും നിലപാട്. ഹൃദ്രോഗിയായ ശ്രീകുമാര്‍ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന് സമീപം വഴിയരികില്‍ പച്ചക്കറിക്കട തുടങ്ങിയത്. സിഐടിയു നേതാവ് ആവശ്യപ്പെട്ട പണം കൊടുക്കാതായതോടെ ഭീഷണിപ്പെടുത്തിയെന്ന് ശ്രീകുമാര്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പ് വിഭാഗമെത്തിയാണ് കട തകര്‍ത്തു കളഞ്ഞത്. എന്നാല്‍ സമീപത്തുള്ള മറ്റ് കടകളെല്ലാം അവിടെത്തെന്നെ തുടരുന്നുണ്ട്. നൂറനാട് സിഐ എത്തി കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് ശ്രീകുമാറിന്റെ പരാതി. മനുഷ്യാവകാശ കമ്മിഷനും, ഡിജിപിക്കും അടക്കം പരാതി നല്‍കി. ഇനി ജീവിതത്തിന്…

Read More