വ​ഴി കൈ​യേ​റി​ നിർമിച്ച യൂ​ണി​യ​ൻ  ഓ​ഫീ​സ് പൊ​ളി​ക്കാ​ൻ നോ​ട്ടീ​സ് ; ഏഴ് ദിവസത്തിനകം പൊളിച്ചു നീക്കിയില്ലെങ്കിൽ  പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നേ​രി​ട്ട് നീ​ക്കം ചെ​യ്യും

ആ​ലു​വ: റോ​ഡ് കൈ​യേ​റി നി​ർ​മി​ച്ച ചു​മ​ട്ടു തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ഓ​ഫീ​സ് പൊ​ളി​ച്ചു മാ​റ്റാ​ൻ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ നോ​ട്ടീ​സ്. കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ൽ എ​ട​യ​പ്പു​റം ഗു​രു​തേ​ജ​സ് ക​വ​ല​യി​ലു​ള്ള യൂ​ണി​യ​ൻ ഓ​ഫീ​സ് ഏ​ഴു ദി​വ​സ​ത്തി​ന​കം പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (റോ​ഡ്സ്) അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റാ​ണ് ഇ​ന്ന​ലെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.

കീ​ഴ്മാ​ട് സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യി​ല്ലെ​ങ്കി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നേ​രി​ട്ട് നീ​ക്കം ചെ​യ്യു​ന്ന​തും ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന​തു​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Related posts