വേനൽ കനത്തതോടെ  ജലസ്രോ​ത​സു​ക​ളി​ൽനി​ന്നു വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ  ഉടമകൾ അനുവദിക്കുന്നില്ല; കുടിവെള്ള ടാ​ങ്ക​റുകൾ 11 മുതൽ സ​ർ​വീ​സുകൾ നി​ർ​ത്തു​ന്നു; തൊ​ണ്ട ന​ന​യ്ക്കാ​ൻ പോ​ലും വെ​ള്ളം കിട്ടില്ല  

കൊ​ച്ചി: ടാ​ങ്ക​ർ ലോ​റി​കൾ വഴിയുള്ള കുടിവെള്ളം നി​ർ​ത്തി​വ​യ്ക്കാ​നൊ​രു​ങ്ങു​ന്നു. നിലവിൽ കു​ടി​വെ​ള്ളം ശേ​ഖ​രിച്ചിരുന്ന കിണർ ഉൾപ്പെടെയുള്ള ജലസ്രോ​ത​സു​ക​ളി​ൽനി​ന്നു വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ വേ​ന​ൽ ക​ന​ത്തതോ​ടെ ഉ​ട​മ​ക​ൾ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ 11 മു​ത​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നാ​കി​ല്ലെ​ന്നു ജി​ല്ലാ ഡ്രിം​ങ്കിം​ഗ് വാ​ട്ട​ർ സ​പ്ലൈ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ക​ള​ക്ട​റെ അ​റി​യി​ച്ചു.

വാ​ട്ട​ർ അ​ഥോ​റി​ട്ടി​യു​ടെ പൈ​പ്പു​ക​ളി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ക കു​ടി​വെ​ള്ള ആ​ശ്ര​യ​മാ​ണ് ഇതുവഴി ഇല്ലാതാകുന്നത്. വെള്ളം ശേഖരിച്ചിരുന്ന കി​ണ​റു​ക​ളി​ൽ ജലനിരപ്പ് കു​റ​യു​ന്ന​തി​നാ​ൽ അ​ഞ്ചു ദി​വ​സം​കൂ​ടി​ മാത്രമെ ഉടമകൾ വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ സ​മ്മ​തി​ച്ചി​ട്ടു​ള്ളൂവെന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പറഞ്ഞു.

ബ​ദ​ൽ മാ​ർ​ഗ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അഞ്ചിനുശേ​ഷം ടാ​ങ്ക​ർ ലോ​റി​ക​ളി​ലു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം നി​ശ്ച​ല​മാ​കുമെന്ന് അവർ ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ ക​ത്തി​ൽ ചൂണ്ടിക്കാട്ടി. അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ലാ​യി നാ​നൂ​റോ​ളം ടാ​ങ്ക​ർ ലോ​റി​ക​ളാ​ണു ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

ജ​ല അ​ഥോ​റിട്ടി​യു​ടെ പൈ​പ്പ് ക​ണ​ക്ഷ​നു​ക​ൾ എ​ത്തി​പ്പെ​ടാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​വ​രു​ടെ സേ​വ​നം കൂ​ടു​ത​ൽ. പ​ശ്ചി​മ​കൊ​ച്ചി, വൈ​പ്പി​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​തു കു​ടി​വെ​ള്ള ടാ​ങ്ക​റു​ക​ളെയാ​ണ്. വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ക​ടു​ത്ത വ​ര​ൾ​ച്ച​യി​ലേ​ക്കു നീ​ങ്ങു​ന്ന ന​ഗ​ര​ത്തി​നു തൊ​ണ്ട ന​ന​യ്ക്കാ​ൻ പോ​ലും വെ​ള്ളം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

Related posts