ഒന്നും രണ്ടുമല്ല, നാനൂറിലേറെ കള്ളന്മാർ; നാലുവർഷത്തിനിടെ സിവിൽ സപ്ലൈസ് വകുപ്പിൽ ക്രമക്കേട് നടത്തിയത് 486 ഉദ്യോഗസ്ഥർ

കൊ​ണ്ടോ​ട്ടി:​ സം​സ്ഥാ​ന​ത്ത് നാ​ലു വ​ർ​ഷ​ത്തി​നി​ടെ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെത്തുട​ർ​ന്ന്് 486 ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​പ്പ​ട്ടി​ക​യി​ൽ.

സ​ർ​ക്കാ​ർ ത​ല​ത്തി​ൽ 168 പേ​ർ​ക്കെ​തി​രെ​യും വ​കു​പ്പ് ത​ല​ത്തി​ൽ 318 പേ​ർ​ക്കെ​തി​രെ​യു​മാ​ണ് ന​ട​പ​ടി. ഇ​തി​ൽ പ​കു​തി​യും റേ​ഷ​നിം​ഗ് ഇ​ൻ​സ്പെക്‌‌ടർ​മാ​രാ​ണ്. ​കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ന്‍റെയും ക്ര​മ​ക്കേ​ടി​ൽ ഉ​ൾ​പ്പെ​ട്ട​തി​ന്‍റെ​യും പേ​രി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ടി​പ​ടി​യെ​ടു​ത്ത്.

സ​ർ​ക്കാ​ർ ത​ല​ത്തി​ൽ 78 റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്‌‌ടർ​മാ​ർ​ക്കെ​തി​രേ​യും വ​കു​പ്പ് ത​ല​ത്തി​ൽ 166 പേ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. നി​യ​മ ന​ട​പ​ടി​ക്ക് വി​ധേ​യ​ര​മാ​യ​വ​രി​ൽ 85 പേ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​രാ​ണ്. ഇ​വ​രി​ൽ 45 പേ​ർ വ​കു​പ്പ് ന​ട​പ​ടി​ക്കും 41 പേ​ർ സ​ർ​ക്കാ​ർ ത​ല​ത്തി​ലും ന​ട​പ​ടി​യും നേ​രി​ട്ടു.

അ​സി​സ്റ്റ​ന്‍റ് താ​ലൂ​ക്ക് ഓ​ഫീ​സ​ർ​മാ​രി​ൽ 34 പേ​ർ വ​കു​പ്പ് ത​ല​ത്തി​ലും 13 പേ​ർ സ​ർ​ക്കാ​ർ ത​ല​ത്തി​ലും ന​ട​പ​ടി നേ​രി​ടു​ക​യാ​ണ്. ക്ല​ർ​ക്കുമാ​രി​ൽ 71 പേ​രാ​ണ് വ​കു​പ്പ് ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​ത്. 24 പേ​ർ സ​ർ​ക്കാ​ർ ത​ല​ത്തി​ലും അ​ന്വേ​ഷ​ണം നേ​രി​ടു​ന്നു​ണ്ട്.

ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ ഓ​ഫ് റേ​ഷ​നിം​ഗ്് വി​ഭാ​ഗ​ത്തി​ൽ മൂ​ന്നുപേ​രും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​മാ​രി​ൽ നാ​ലുപേ​രും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി നേ​രി​ടു​ന്നു.

ഡ്രൈ​വ​ർ​മാ​രി​ൽ മൂ​ന്നുപേ​രും ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റുമാ​രി​ൽ ര​ണ്ടുപേ​ർ​ക്കെ​തി​രേ​യു​മാ​ണ് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ കേ​സ്. ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റു​മാ​രി​ൽ ര​ണ്ടുപേ​ർ വ​കു​പ്പു ത​ല​ത്തി​ലും ന​ട​പ​ടി നേ​രി​ടു​ന്നു.

റേ​ഷ​ൻ വി​ത​ര​ണ രം​ഗ​ത്തെ അ​ഴി​മ​തി ഒ​ഴി​വാ​ക്കാ​നാ​യി 333 സ്വ​കാ​ര്യ മൊ​ത്ത​ വി​ത​ര​ണ​ക്കാ​രെ ഒ​ഴി​വാ​ക്കി റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​തി​ൽ​പ്പ​ടി വി​ത​ര​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. അ​ഴി​മ​തി ത​ട​യാ​നാ​യി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്തു. റേ​ഷ​ൻ​ ക​ട​ക​ൾ കം​പ്യൂ​ട്ട​ർവ​ത്ക​രി​ച്ചി​ട്ടു​മു​ണ്ട്.

Related posts

Leave a Comment