മന്ത്രിമാരുടെ ശുചീകരണം! കടലിനക്കരെ നിന്നും സമ്മാനങ്ങള്‍; ജര്‍മ്മന്‍ കമ്പനി ക്ലീനിംഗ് യന്ത്രങ്ങള്‍ നല്‍കി

തിരുവനന്തപുരം: പ്ര​ള​യ​ദു​രി​തത്തിൽ തകർന്ന കുട്ടനാട്ടിൽ ശു​ചീ​ക​ര​ണ​ത്തി​നി​റ​ങ്ങി​യ മ​ന്ത്രി​മാ​ര്‍​ക്ക് ക​ട​ല്‍ ക​ട​ന്നും കൈ​യ്യ​ടി. സി.​എ​ന്‍.​എ​ന്‍ ചാ​ന​ലി​ലൂ​ടെ വാ​ര്‍​ത്ത​യ​റി​ഞ്ഞ ജ​ര്‍​മ്മ​ന്‍ ക​മ്പ​നി നാ​ല​ര ല​ക്ഷം രൂ​പ​യു​ടെ ക്ലീ​നി​ങ്ങ് മെ​ഷി​നും ഇ​വ​ര്‍​ക്ക് സ​മ്മാ​ന​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​ച്ചു.

മ​ന്ത്രി​മാ​രാ​യ ജി.​സു​ധാ​ക​ര​നും തോ​മ​സ് ഐ​സ​കും കു​ട്ട​നാ​ട്ടി​ലെ കൈ​ന​ക​രി​യി​ല്‍ വെ​ള്ളം ക​യ​റി​യി​റ​ങ്ങി​യ വീ​ടു​ക​ളി​ല്‍ ന​ട​ത്തി​യ ശു​ചീ​ക​ര​ണ​മാ​ണ് അ​ന്താ​രാ​ഷ്ട്ര ചാ​ന​ലി​ല്‍ പ്രാ​ധാ​ന്യ​ത്തോ​ടെ പ്ര​ച​രി​ച്ച​ത്.

വെ​ള്ള​വും ചെ​ളി​യും നി​റ​ഞ്ഞ വീ​ടി​ന്‍റെ അ​ക​ത്ത​ള​ങ്ങ​ളി​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്കൊ​പ്പം ചൂ​ലും ബ്ര​ഷു​മാ​യി ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന മ​ന്ത്രി​മാ​രു​ടെ ചി​ത്ര​ങ്ങ​ള്‍ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും ച​ര്‍​ച്ച​യാ​വു​ക​യാ​യി​രു​ന്നു.​മ​ന്ത്രി​മാ​ര്‍ യാ​തൊ​രു സ​ങ്കോ​ച​വും കൂ​ടാ​തെ പ്ര​ള​യാ​ന​ന്ത​ര ശു​ചീ​ക​ര​ണ പ്ര​ക്രി​യ​യി​ല്‍ പ​ങ്കാ​ളി​യാ​വു​ന്ന ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ ചിത്രങ്ങളാണ് സി.​എ​ന്‍.​എ​ന്‍ ചാ​ന​ല്‍ കാ​ണി​ച്ച​ത്.

ദ്യ​ശ്യ​ങ്ങ​ള്‍ ചാ​ന​ലി​ല്‍ കാ​ണാ​നി​ട​യാ​യ കാ​ര്‍​ക്ക​ര്‍ ക്ലീ​നി​ങ്ങ് സി​സ്റ്റം​സ് ക​മ്പ​നി​യു​ടെ മാ​നേ​ജി​ങ്ങ് ഡ​യ​റ​ക്ട​ര്‍ റൂ​ഡി​ഗ​ര്‍ ഷ്രൂ​ഡ​റാ​ണ് ജ​ര്‍​മ്മ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​തി​ന​ഞ്ച് ആ​ധു​നി​ക ക്ലീ​നി​ങ്ങ് മെ​ഷി​നു​ക​ളു​മാ​യി ആ​ല​പ്പു​ഴ​യി​ലേ​ക്ക് നേ​രി​ട്ടെ​ത്തി​യ​ത്.​

സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​ര്‍ ത​ന്നെ നേ​രി​ട്ട് ഇ​ങ്ങ​നെ നാ​ടി​ന്‍റെ ശു​ചി​ത്വ​പ്ര​ക്രി​യ​യി​ല്‍ ഇ​ട​പെ​ടു​ന്ന​ത് തങ്ങളെ അ​ത്്ഭു​ത​പ്പെ​ടു​ത്ത​ിയ​താ​യി ഷ്രൂ​ഡ​ര്‍ പ​റ​ഞ്ഞു.​വാ​ര്‍​ത്ത ക​ണ്ട ഉ​ട​നെ കേ​ര​ള​ത്തി​ലെ ചാ​ന​ല്‍ പാ​ര്‍​ട​ണ​റാ​യ ഗി​രീ​ഷ് നാ​യ​രു​മാ​യി ഷ്രൂ​ഡ​ര്‍ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ജ​ന​റ​ല്‍ മാ​നേ​ജ​റാ​യ ശ്രീ​ജി​ത്ത് മു​ഖേ​ന മ​ന്ത്രി​മാ​രെ നേ​രി​ട്ട് കാ​ണാ​നു​ള്ള താ​ല്‍​പ്പ​ര്യ​വും അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ശ്രീ​ജി​ത്ത്് സു​ഹൃ​ത്താ​യ ചെ​ങ്ങ​ന്നൂ​രി​ലെ അ​ഡ്വ.​ജ​യ​ച​ന്ദ്ര​ന്‍ മു​ഖേ​ന മ​ന്ത്രി​യെ നേ​രി​ട്ട് കാ​ണാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍ ക്ലീ​നി​ങ്ങ് മെ​ഷി​ന്‍ ഷ്രൂ​ഡ​റി​ല്‍ നി​ന്നും ഏ​റ്റു​വാ​ങ്ങി. പ​തി​ന​ഞ്ച് മെ​ഷി​നു​ക​ളി​ല്‍ ആ​വ​ശ്യ​മു​ള്ള​വ ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​ന്‍ മന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു.

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ക്ലീ​നി​ങ്ങ് യ​ന്ത്ര​ങ്ങ​ള്‍ ഇ​നി​യും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ എ​ത്തി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​വും ന​ല്‍​കി​യാ​ണ് ക​മ്പ​നി എം.​ഡി മ​ട​ങ്ങി​യ​ത്. ആ​ല​പ്പു​ഴ ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ സ്പെ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ പി.​വേ​ണു​ഗോ​പാ​ലും ആലപ്പുഴ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്.​സു​ഹാ​സും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts