മദ്യം തലയ്ക്ക് പിടിച്ചപ്പോൾ പിന്നെ സുഹൃത്താണെന്ന കാര്യം മറന്നു;  ക്ലീ​ന​റെ ലോ​റി ഡ്രൈ​വ​ർ  ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു 

പേ​രാ​വൂ​ർ: നെ​ടും​പൊ​യി​ൽ ചു​ര​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ ക്ലീ​ന​റെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. കൊ​ല്ലം പ​ത്ത​നാം​പു​രം സ്വ​ദേ​ശി സി​ദ്ദി​ഖ് (29) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

നെ​ടും​പൊ​യി​ൽ മാ​ന​ന്ത​വാ​ടി റോ​ഡ​രി​കി​ൽ ചാ​മു​ണ്ടി കോ​റ​യു​ടെ സ​മീ​പം ലോ​റി​ക​ൾ നി​ർ​ത്തി​യി​ടു​ന്ന സ്ഥ​ല​ത്ത് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യിരുന്നു സം​ഭ​വം.​ പ്ര​തി ലോ​റി ഡ്രൈ​വ​ർ പ​ത്ത​നാം​പു​രം സ്വ​ദേ​ശി നി​ഷാ​ദ് (29) ക​ണ്ണ​വം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി.

മ​ദ്യ​പി​ച്ച ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കുത​ർ​ക്കം ഉ​ണ്ടാ​യിരുന്നു.സി​ദ്ദി​ഖ് ആക്രമിക്കാ​ൻ ശ്ര​മി​ച്ചപ്പോൾ തി​രി​ച്ച് നടത്തിയ ആ​ക്ര​മണത്തിലാണ് മരണം സംഭവിച്ചതെന്നാ​ണ് പ്ര​തി നി​ഷാ​ദിന്‍റെ മൊഴി. എ​ന്നാ​ൽ, പോലീ​സ് ഇ​ത് പൂ​ർ​ണ​മാ​യി വി​ശ്വ​സി​ച്ചി​ട്ടി​ല്ല.

ആ​ന്ധ്ര​യി​ൽനി​ന്ന് സി​മ​ന്‍റ് ലോ​ഡു​മാ​യി കൂ​ത്തു​പ​റ​ന്പി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​രു​വ​രും. മൃ​ത​ദേ​ഹം പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.പേ​രാ​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts

Leave a Comment