ആയിരങ്ങൾ കൈകോർത്തു; കുട്ടനാട്ടിൽ മഹാശുചീകരണം തുടങ്ങി; കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 178 വാ​ർ​ഡു​ക​ളി​ലാ​ണ് ശൂ​ചീ​ക​ര​ണം

ആ​ല​പ്പു​ഴ: പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ കു​ട്ട​നാ​ട്ടി​ൽ നി​ന്നും പ​ലാ​യ​നം ചെ​യ്ത​വ​രെ വീ​ടു​ക​ളി​ൽ തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മ​ഹാ​ശൂ​ചീ​ക​ര​ണ​മാ​രം​ഭി​ച്ചു.​ കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 178 വാ​ർ​ഡു​ക​ളി​ലാ​ണ് ശൂ​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.​

വീ​ടു​ക​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി താ​മ​സ​യോ​ഗ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ട​നാ​ട്ടു​കാ​ർ​ക്കൊ​പ്പം ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​മു​ണ്ട്.​ ജി​ല്ല​യ്ക്ക് പു​റ​ത്ത് നി​ന്നുള്ള അ​യ്യാ​യി​ര​ത്തോ​ളം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​

അ​ഞ്ഞൂ​റി​ല​ധി​കം വ​ള്ള​ങ്ങ​ളും ഹൗ​സ് ബോ​ട്ടു​ക​ളും ജ​ല​ഗ​താ​ഗത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ളി​ലു​മാ​യാ​ണ് ശു​ചീ​ക​ര​ണ സേ​നാം​ഗ​ങ്ങ​ളെ രാ​വി​ലെ മു​ത​ൽ കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​ത്തി​ച്ച​ത്.​ ശു​ചി​യാ​ക്ക​ൽ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നും ക​ള​ക്ടറേറ്റിൽ ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ​ശു​ചീ​ക​ര​ണ​മാ​രം​ഭി​ച്ച 22 പ​ഞ്ചാ​യ​ത്തു​ക​ളിലായുള്ള 178 വാ​ർ​ഡു​ക​ളി​ലും 178 ഭ​ക്ഷ​ണ​ കേ​ന്ദ്ര​ങ്ങ​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്. ശു​ചീ​ക​ര​ണ​ത്തി​ന് വ​രു​ന്ന​വ​ർക്ക് ഉ​ൾ​പ്പ​ടെ​ ഇ​വി​ടെ ഭ​ക്ഷ​ണം ന​ൽ​കാ​ൻ എ​ല്ലാ സൗ​ക​ര്യ​വും ചെ​യ്തി​ട്ടു​ണ്ട്.

ഓ​രോ വാ​ർ​ഡി​ലും 500 ബോ​ട്ടി​ൽ വീ​തം വെ​ള്ള​ക്കു​പ്പി​ക​ൾ വി​ത​ര​ണം ചെ​യ്യും. 178 വാ​ർ​ഡു​ക​ളി​ലും സു​സ​ജ്ജ​മാ​യ ചി​കി​ൽ​സ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ ബോ​ട്ടു​ക​ളി​ൽ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ പ​ട്രോ​ളിംഗും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​ർ, മ​റ്റു ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ട്.

ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന ശൂ​ചീ​ക​ര​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്ര വീ​ടു​ക​ൾ താ​മ​സ​യോ​ഗ്യ​മാ​ക്കി ജ​ന​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണു​ള്ള​ത്.​വെ​ള്ള​മി​റ​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണം സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ അ​നു​സ​രി​ച്ച് ന​ട​ക്കു​മെങ്കി​ലും ജ​ല​നി​ര​പ്പ് താ​ഴാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ശുചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കാ​നാ​ണു സാ​ധ്യ​ത.

Related posts