ക്ലോസറ്റ് നക്കി ചലഞ്ച് ! ടിക് ടോക്ക് താരമായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു; യുവാവ് ക്ലോസറ്റില്‍ നക്കുന്ന വീഡിയോകള്‍ വൈറല്‍…

ക്ലോസറ്റില്‍ നക്കി കൊറോണ വൈറസ് ചലഞ്ച് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ച യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു.

വീഡിയോ പങ്കുവച്ച് ദിവസങ്ങള്‍ക്കകമാണ് ടിക്ടോക് താരമായ ലാര്‍സിന് (21) കോവിഡ് പോസിറ്റീവ് ആയത്.

ആശുപത്രി കിടക്കയില്‍നിന്നുള്ള ഫൂട്ടേജ് പങ്കുവച്ച ലാര്‍സ് തന്നെയാണു രോഗവിവരം വെളിപ്പെടുത്തിയത്. ചലഞ്ച് നടത്തിയതാണോ രോഗകാരണം എന്നു വ്യക്തമല്ല.

മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ ചലഞ്ചുകള്‍ ഏറ്റെടുക്കുകയും വിഡിയോകള്‍ തയാറാക്കുകയും ചെയ്തു കയ്യടി നേടുന്നത് ലാര്‍സിന്റെ സ്ഥിരം പരിപാടിയാണ്.

ബെവര്‍ലി ഹില്‍സ് സ്വദേശിയായ ലാര്‍സ് രോഗവിവരം അറിയിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ ഗേഷോന്‍മെന്‍ഡിസ് എന്ന പേരിലറിയപ്പെടുന്ന ലാര്‍സ്, രണ്ടു ദിവസം മുമ്പാണു കൊറോണചലഞ്ച് വിഡിയോ പങ്കുവച്ചത്.

ഒരു പൊതുശുചിമുറിയിലെ ക്ലോസറ്റ് നക്കുന്ന വിഡിയോ ആണ് ചലഞ്ചിന്റെ ഭാഗമായി ഇയാള്‍ പോസ്റ്റ് ചെയ്തത്.

വളരെയധികം വിമര്‍ശിക്കപ്പെട്ട ചലഞ്ച് ആണെങ്കിലും ഒട്ടേറെപ്പേര്‍ ഈ ചലഞ്ച് ഏറ്റെടുത്തിരുന്നു. നല്ല വരുമാനം കിട്ടുന്നുണ്ട് എന്നായിരുന്നു ഇതേപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്കു ഒരു ടിവി ഷോയില്‍ ലാര്‍സിന്റെ മറുപടി. ടിക്ക് ടോക്കിലാണ് ഈ ടോയ്‌ലെറ്റ് ചലഞ്ച് വൈറലായത്.

മിയാമി സ്വദേശിയായ 22കാരി, കോവിഡ് പടര്‍ന്നുപിടിക്കുന്ന ദിവസങ്ങളില്‍ ‘സാഹസിക തമാശ’ മട്ടില്‍ വിമാനത്തിലെ ക്ലോസറ്റില്‍ നക്കുന്ന വിഡിയോ ആണ് ഇത്തരത്തില്‍ ആദ്യം വൈറലായത്.

വിമാനത്തിലെ ശുചിമുറികള്‍ വൃത്തിയുള്ളതാണ് എന്നിതാ തെളിഞ്ഞിരിക്കുന്നു എന്ന മുഖവുരയോടെ ആണ് ‘കൊറോണവൈറസ് ചലഞ്ച്’ വിഡിയോ ഇവര്‍ പോസ്റ്റ് ചെയ്തത്.

ഇതിന്റെ ചുവടുപിടിച്ചു രോഗം പിടിപെടാന്‍ സാധ്യതയുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലെ പ്രതലങ്ങളില്‍ ഉള്‍പ്പെടെ നക്കുന്ന വിഡിയോകള്‍ ടിക് ടോക്കില്‍ തരംഗമാവുകയായിരുന്നു.

ഇതിനു പിന്നാലെയായിരുന്നു ലാര്‍സിന്റെ ചലഞ്ചും. ഇത്തരം ചലഞ്ച് ചെയ്ത മറ്റാര്‍ക്കെങ്കിലും രോഗം പിടിപെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

Related posts

Leave a Comment