കേ​ര​ള തീ​രം സു​ര​ക്ഷാ ഭീ​തി​യി​ൽ..! ടോമിൻ തച്ചങ്കരിയേയും ഹരിശങ്കറേയും തിരികെ വിളിച്ചു; നാ​ഥ​നി​ല്ലാ​തെ കേ​ര​ള​ത്തി​ലെ തീ​ര​ദേ​ശ പോ​ലീ​സ് സേ​ന

പി. ​ജ​യ​കൃ​ഷ്ണ​ൻ

cost-guardക​ണ്ണൂ​ർ: തീ​ര​ദേ​ശ സേ​ന​യി​ലെ എ​ഡി​ജി​പി ത​സ്തി​ക നി​ർ​ത്ത​ലാ​ക്കി​ ടോമിൻ ത​ച്ച​ങ്ക​രി​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്കു മാ​റ്റി​യ​തോടെ  നാ​ടി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട  പ്ര​ധാ​ന സേ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​പ്പ​ത്ത് നാ​ഥ​നി​ല്ലാ​താ​യി. എ​ഡി​ജി​പി​ക്കു താ​ഴെ ഉ​ണ്ടാ​യി​രു​ന്ന അ​സി​സ്റ്റ​ന്‍റ് ഐ​ജി ഹ​രി​ശ​ങ്ക​റേ​യും അ​ന്നു ത​ന്നെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്കു മാ​റ്റി​യി​രു​ന്നു.

മു​ബൈ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത​ല​ത്തി​ലാ​ണ് തീ​ര സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ രാ​ജ്യ വ്യാ​പ​ക​മാ​യി തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ കേ​ര​ള​ത്തി​ലും ഇ​തി​ന​കം എ​ട്ടു തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ഡി​ജി​പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കീ​ഴി​ലാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ തീ​ര​ദേ​ശ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം.

ഇ​തോ​ടെ എ​ഡി​ജി​പി മു​ത​ൽ ഡി​വൈ​എ​സ്പി വ​രേ​യു​ള്ള ത​സ്തി​ക​യി​ൽ ഇ​പ്പോ​ൾ തീ​ര​ദേ​ശ സേ​ന​യി​ൽ ആ​രു​മി​ല്ല. എ​സ്എ​ച്ച്ഒ​മാ​രാ​യ സി​ഐ​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ തീ​ര​ദേ​ശം. കേ​ര​ള​ത്തി​ലെ ആ​ദ്യ തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​ൻ കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ കൊ​ല്ലം​നീ​ണ്ട​ക​ര​യി​ൽ അ​ന്ന​ത്തെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​മാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്ന​ത്.

തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ വി​ഴി​ഞ്ഞം, ഫോ​ർ​ട്ട് കൊ​ച്ചി, തൊ​ടാ​പ്പ​ള​ളി, ബേ​പ്പൂ​ർ, അ​ഴീ​ക്ക​ൽ, ബേ​ക്ക​ൽ, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​യി. 43.56 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കേ​ര​ള​ത്തി​ൽ എ​ട്ടു തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ഒ​രു​ക്കി​യ​ത്. മ​റ്റ് തീ​ര​ദേ​ശ​ങ്ങ​ളി​ലും സ്റ്റേ​ഷ​ന്‍റെ പ്ര​വൃ​ത്തി ന​ട​ന്നു വ​രു​ന്നു.

നീ​ണ്ട​ക​ര​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലി​ൽ നി​ന്ന് ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് പ​രി​ശീ​ല​നം ന​ല്കി​യ പോ​ലീ​സു​കാ​രേ​യാ​ണ് തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ആ​ദ്യം നി​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​തി​നു​പു​റ​മെ തീ​ര സു​ര​ക്ഷ​യ്ക്കാ​യി പ​ത്ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ, ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ജാ​ഗ്ര​താ സ​മി​തി​യും രൂ​പീ​ക​രി​ച്ചി​രു​ന്നു.

തീ​ര​ദേ​ശം വ​ഴി​യു​ള​ള നു​ഴ​ഞ്ഞു ക​യ​റ്റം, ആ​യു​ധ​ക്ക​ട​ത്ത് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള​ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ക​യാ​ണ് സേ​ന​യു​ടെ ല​ക്ഷ്യം. ക​ര​യി​ൽ നി​ന്നും 12 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രേ​യും ക​ര​യു​ടെ കു​റ​ച്ചു ഭാ​ഗ​വു​മാ​ണ് സ്റ്റേ​ഷ​ന്‍റെ അ​ധി​കാ​ര പ​രി​ധി.
ഒ​രു സി​ഐ, മൂ​ന്ന് എ​സ്ഐ, ആ​റ് എ​എ​സ്ഐ, ഒ​ൻ​പ​തു ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ, 30 പോ​ലീ​സു​കാ​ർ, ര​ണ്ടു ജീ​പ്പ് ഡ്രൈ​വ​ർ​മാ​ർ, ഒ​രു സ്വീ​പ്പ​ർ, ആ​റു​വീ​തം ബോ​ട്ട് ഡ്രൈ​വ​ർ, ലാ​സ്ക​ർ, സ്രാ​ങ്ക്, ജീ​പ്പ്, ബൈ​ക്ക്, കം​പ്യൂ​ട്ട​ർ എ​ന്നി​വ സ്റ്റേ​ഷ​നി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. ആ​ധു​നി​ക ബോ​ട്ടും അ​നു​വ​ദി​ച്ചി​രു​ന്നു. ഇപ്പോൾ സേനയ്ക്ക് നാഥനില്ലാത്ത അവസ്ഥയായതോടെ പ്രവർത്തന ഏകോപനം  കുത്തഴിഞ്ഞന ിലയിലാണ്.

Related posts