ജോലികഴിഞ്ഞ് വീട്ടിലെത്തിയാല്‍ സാനിറ്റൈസര്‍ തേച്ചുപിടിപ്പിച്ചാലും ഡെറ്റോളില്‍ കുളിച്ചിട്ട് വന്നാലും മക്കളെ തൊടാന്‍പോലും ഭാര്യ അനുവദിക്കുന്നില്ല…’ കോവിഡ്, ലോക്ക്ഡൗൺ കാലത്തെ ദുരിതമുഖങ്ങൾ…

പ​യ്യ​ന്നൂ​ര്‍: “ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യാ​ല്‍ സോ​പ്പി​ട്ട് എ​ത്ര​നേ​രം കൈക​ഴു​കി​യാ​ലും സാ​നി​റ്റൈ​സ​ര്‍ തേ​ച്ചു​പി​ടി​പ്പി​ച്ചാ​ലും ഡെ​റ്റോ​ളി​ല്‍ കു​ളി​ച്ചി​ട്ട് വ​ന്നാ​ലും പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ തൊ​ടാ​നോ മ​ക്ക​ളു​ടെ അ​ടു​ത്തി​രി​ക്കാ​നോ ഭാ​ര്യ അ​നു​വ​ദി​ക്കു​ന്നി​ല്ല…’

പ​യ്യ​ന്നൂ​രി​ലെ ഒ​രു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ സ​ങ്ക​ട​ത്തോ​ടെ​യു​ള്ള വാ​ക്കു​ക​ളാ​ണി​ത്. വീ​ടു​ക​ളി​ല്‍ ഇ​പ്പോ​ള്‍ അ​യി​ത്തം ക​ല്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സു​കാ​രി​ല്‍ ചി​ല​രും പ​റ​യു​ന്നു.

കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ശേ​ഷം വി​ശ്ര​മ​മി​ല്ലാ​ത്ത ജോ​ലി​യി​ലാ​ണ് പോ​ലീ​സും ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രും. സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞി​ട്ടും പൊ​തു​ജ​ന​ങ്ങ​ളി​ല്‍ പ​ല​രും മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​തെ ധി​ക്ക​രി​ക്കു​ന്നു​മു​ണ്ട്. എ​ങ്കി​ലും ക​ടു​ത്ത വേ​ന​ല്‍​ച്ചൂ​ടി​നെ വ​ക​വ​യ്ക്കാ​തെ അ​ങ്ങേ​യ​റ്റം ക്ഷ​മ​യോ​ടെ​യാ​ണ് ഇ​പ്പോ​ഴും ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.

എ​ന്നാ​ല്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ഏ​റ്റ​വും കൂ​ടു​ത​ലാ​യി സ്വാ​ധീ​നി​ച്ചി​ട്ടു​ള്ള​ത് ഈ ​ര​ണ്ടു​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ വീ​ട്ടു​കാ​രെ​യും ബ​ന്ധു​ക്ക​ളെ​യു​മാ​ണെന്ന​താണ് ഇ​ക്കൂ​ട്ട​ര്‍​ക്ക് വി​ന​യാ​യി മാ​

റി​യി​രി​ക്കു​ന്ന​ത്. ക​ഠി​നാ​ധ്വാ​നം ക​ഴി​ഞ്ഞെ​ത്തു​മ്പോ​ഴു​ള്ള വീ​ട്ടു​കാ​രു​ടെ ഈ ​മ​നോ​ഭാ​വം ഇ​രു​കൂ​ട്ട​രെ​യും മാ​ന​സി​ക​മാ​യി വ​ല്ലാ​തെ ത​ള​ര്‍​ത്തു​ക​യാ​ണെ​ന്ന് പ​ല​രും തു​റ​ന്നു​പ​റ​യു​ന്നു.

ആ​ത്മ​സു​ഹൃ​ത്തു​ക്ക​ളാ​യ പ​ല​രും ക​ണ്ടാ​ല്‍ വ​ഴി​മാ​റി​പ്പോ​കു​ക​യാ​ണ്. ജോ​ലി​യി​ലെ പി​രി​മു​റു​ക്ക​ത്തി​ന് അ​യ​വു​വ​ന്നി​രു​ന്ന​ത് വീ​ടു​ക​ളി​ലു​ള്ള സ​ന്തോ​ഷ​വും സ​ല്ലാ​പ​വു​മൊ​ക്കെ​യാ​യി​രു​ന്നു. ഇ​വ​രി​ല്‍ മി​ക്ക​വ​രു​ടെ​യും വീ​ടു​ക​ളി​ല്‍ സ​ന്തോ​ഷ​ക​ര​മാ​യ അ​വ​സ്ഥ ഇ​പ്പോ​ഴി​ല്ല.

ത​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന ഈ ​ദു​ര​വ​സ്ഥ മ​ന​സി​ലാ​ക്കി​യെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നാ​ണ് പോ​ലീ​സു​കാ​രു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും അ​പേ​ക്ഷ.

വി​ള​വെ​ടു​പ്പി​ന് ക​ഴി​യാ​തെ മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍

കേ​ള​കം: “ആ​കെ​യു​ള്ള നാ​ലേ​ക്ക​ര്‍ കൃ​ഷി​യി​ടം മ​ല​യി​ലാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യം കൂ​ടി​യ​തോ​ടെ ടൗ​ണി​ല്‍ പ​ത്തു സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി വീ​ടു​വ​ച്ചു. ലോ​ക്ക് ഡൗ​ണ്‍ ആ​യ​തോ​ടെ പു​റ​ത്തി​റ​ങ്ങി കൃ​ഷി​യി​ട​ത്തി​ലേ​ക്ക് പോ​കാ​ന്‍ ക​ഴി​യാ​തെ​യാ​യി. പോ​ലീ​സി​നോ​ട് അ​നു​വാ​ദം ചോ​ദി​ച്ചി​ട്ട് ന​ൽ​കു​ന്നു​മി​ല്ല…’- കേ​ള​കം ടൗ​ണി​നോ​ടു​ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന മ​ണ്ണേ​കു​ളം ദേ​വ​സ്യ ക​ണ്ണീ​രോ​ടെ പ​റ​യു​ന്നു.

പുലർച്ചെ പോ​യി 300 റ​ബ​ര്‍ ടാ​പ്പ് ചെ​യ്യും. തി​രി​കേ​വ​ന്ന് പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ക​ഴി​ഞ്ഞ് പ​ത്തോ​ടെ പാ​ലെ​ടു​ത്ത് തി​രി​ച്ചു​വ​രി​ക​യാ​ണു പ​തി​വ്. ക​ശു​വ​ണ്ടി കാ​ല​മാ​യ​തി​നാ​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ഭാ​ര്യ​യെ​യും കൂ​ട്ടി പോ​യി ക​ശു​വ​ണ്ടി​യും ശേ​ഖ​രി​ക്കും. ഇ​പ്പോ​ൾ ഇ​തെ​ല്ലാം അ​വ​താ​ള​ത്തി​ലാ​യി. ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും ദേ​വ​സ്യ പ​റ​യു​ന്നു.

ഇ​ത് ഒ​രാ​ളു​ടെ മാ​ത്രം അ​നു​ഭ​വ​മ​ല്ല. മ​ല​യോ​ര​ത്തെ ഒ​ട്ടു​മി​ക്ക ക​ര്‍​ഷ​ക​രും ഇ​തേ പ്ര​യാ​സ​ങ്ങ​ള്‍ നേ​രി​ടു​ക​യാ​ണ്. വീ​ടും കൃ​ഷി​ഭൂ​മി​യും അ​ക​ലെ​യു​ള്ള ഒ​രു​പാ​ട് ക​ര്‍​ഷ​ക​രു​ണ്ട് മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍.

എ​ന്നാ​ല്‍, വീ​ട്ടി​ല്‍​നി​ന്ന് കൃ​ഷി​ഭൂ​മി​യി​ലേ​ക്ക് പോ​കാ​ന്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​രെ​യും പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ശേഖരിക്കാൻ ക​ഴി​യാ​തെ നി​ര​വ​ധി തോ​ട്ട​ങ്ങ​ളി​ലാ​ണ് ക​ശു​വ​ണ്ടി ന​ശി​ക്കു​ന്ന​ത്.

കോ​വി​ഡും ലോ​ക്ക് ഡൗ​ണും കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ല്‍ ഗു​രു​ത​ര​പ്ര​ത്യാ​ഘാ​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മി​ക്ക​യി​ട​ങ്ങ​ളി​ലും റ​ബ​ര്‍ ടാ​പ്പിം​ഗ് ന​ട​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ല.

റ​ബ​ര്‍, തെ​ങ്ങ് തോ​ട്ട​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ സം​ര​ക്ഷ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കാ​ടു​തെ​ളി​ക്ക​ല്‍, വ​ള​മി​ട​ല്‍ ജോ​ലി​ക​ളും ന​ട​ക്കു​ന്നി​ല്ല. വി​ള​വെ​ടു​ത്ത തേ​ങ്ങ​യും റ​ബ​ര്‍​ഷീ​റ്റു​ക​ളും വി​ല്‍​ക്കാ​നു​മാ​കു​ന്നി​ല്ല.

തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ലി​കൊ​ടു​ക്കാ​നും കൃ​ഷി​പ്പ​ണി​ക​ള്‍ ന​ട​ത്താ​നും വ​ള​പ്ര​യോ​ഗ​ത്തി​നും വ​രു​മാ​ന​മി​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍ വി​ഷ​മ​ത്തി​ലാ​ണ്. മാ​ര്‍​ച്ച്, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​വ​രു​മാ​ന​മാ​ര്‍​ഗ​മാ​യ ക​ശു​വ​ണ്ടി​യും ഇ​ക്കൊ​ല്ലം ച​തി​ച്ചി​രി​ക്കു​ന്നു. വി​ള​വ് വ​ള​രെ കു​റ​വാ​ണ്. വി​ല​യും കു​റ​വ്. വി​റ്റ​ഴി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും പ​ട്ടി​ണി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

Related posts

Leave a Comment