യൂ​ണി​ഫോ​മി​നു​ള്ളി​ല്‍ ഇ​ടം​പി​ടി​ച്ച് മൂ​ര്‍​ഖ​ന്‍ ! വ​നി​താ പോ​ലീ​സു​കാ​രി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്…

യൂ​ണി​ഫോ​മി​നു​ള്ളി​ല്‍ നു​ഴ​ഞ്ഞു ക​യ​റി​യ മൂ​ര്‍​ഖ​ന്‍ പാ​മ്പി​ല്‍ നി​ന്ന് പോ​ലീ​സു​കാ​രി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്.

ബി​ഹാ​റി​ലെ സ​ര​ണ്‍ ജി​ല്ല​യി​ലു​ള്ള പ​ഹ​ല്‍​ജാ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​താ പോ​ലീ​സു​കാ​രി​യാ​ണ് ഭാ​ഗ്യം കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ട​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഭി​ത്തി​യി​ല്‍ ഹാ​ങ്ങ​റി​ല്‍ തൂ​ക്കി​യി​ട്ടി​രു​ന്ന പോ​ലീ​സ് യൂ​ണി​ഫോ​മി​നു​ള്ളി​ലാ​ണ് മൂ​ര്‍​ഖ​ന്‍ പാ​മ്പ് ക​യ​റി​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു ഇ​വി​ടെ. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ലെ​ത്തി​യ​ത്.

യൂ​ണി​ഫോം എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പാ​മ്പ് പ​ത്തി​വി​രി​ച്ച് കൊ​ത്താ​നാ​ഞ്ഞ​ത്. അ​തോ​ടെ പോ​ലീ​സു​കാ​രി ഭ​യ​ന്നു പി​ന്നോ​ട്ട് മാ​റു​ക​യാ​യി​രു​ന്നു.

പോ​ലീ​സു​കാ​രി ത​ല​നാ​രി​ഴ​യ്ക്കാ​ണ് പാ​മ്പി​ന്റെ ക​ടി​യേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ഉ​ട​ന്‍ ത​ന്നെ ഇ​വ​ര്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ചു.

ഇ​വ​രെ​ത്തു​മ്പോ​ള്‍ യൂ​ണി​ഫോ​മി​നു മു​ക​ളി​ലാ​യി പ​ത്തി​വി​രി​ച്ചു നി​ല്‍​ക്കു​ന്ന പാ​മ്പി​നെ ക​ണ്ടു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് പാ​മ്പി​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും പു​റ​ത്തി​റ​ക്കി​യ​ത്.

മ​ഴ​യെ തു​ട​ര്‍​ന്ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും മ​റ്റും പാ​മ്പു​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

Related posts

Leave a Comment