സൂ​ക്ഷി​ക്കു​ക..! രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഇ​ര​ട്ടി​യാ​യേ​ക്കാ​മെ​ന്ന് പ്ര​വ​ച​നം; ശ​ക്ത​മാ​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തില്ലെങ്കില്‍..

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യി​ൽ കോ​വി​ഡി​ന്‍റെ ര​ണ്ടാം വ്യാ​പ​നം മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യേ​ക്കാ​മെ​ന്നു പ​ഠ​നം.

വ​രു​ന്ന ആ​ഴ്ച​ക​ളി​ൽ മ​ര​ണ​സം​ഖ്യ ഇ​ര​ട്ടി​യി​ല​ധി​കം കൂ​ടാ​മെ​ന്നാ​ണ് പ്ര​വ​ച​നം.

ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലെ ഒ​രു സം​ഘം മാ​ത്ത​മാ​റ്റി​ക്ക​ൽ മോ​ഡ​ൽ അ​നു​സ​രി​ച്ചു ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​രു​ക​യാ​ണെ​ങ്കി​ൽ ജൂ​ണ്‍ പ​കു​തി​യോ​ടെ മ​ര​ണം 4,04,000 വ​രെ ആ​കാ​മെ​ന്ന് പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​യെ​പ്പോ​ലെ വ​ലി​യ ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ നി​ര​ക്ക് മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കു​ക ദു​ഷ്ക​ര​മെ​ങ്കി​ലും ശ​ക്ത​മാ​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന​തി​ലേ​ക്കാ​ണ് ഈ ​പ​ഠ​നം വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​മേ​രി​ക്ക​യാ​ണ് മ​ര​ണ​സം​ഖ്യ​യി​ൽ മു​ന്നി​ൽ. ഏ​താ​ണ്ട് 5,78,000 പേ​രാ​ണ് അ​വി​ടെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

ഇ​ന്ത്യ ഈ ​സം​ഖ്യ മ​റി​ക​ട​ക്കു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. അ​ടു​ത്ത നാ​ലു​മു​ത​ൽ ആ​റു​വ​രെ ആ​ഴ്ച​ക്കാ​ലം രാ​ജ്യ​ത്തി​ന് ഏ​റ്റ​വും ദു​ഷ്ക​ര​മാ​കാ​നാ​ണ് സാ​ധ്യ​ത.

Related posts

Leave a Comment