ലോക്ഡൗൺ സമാന നിയന്ത്രണം; പോലീസ് പരിശോധന കർശനമാക്കി; അ​നാ​വ​ശ്യ​യാ​ത്ര ചെ​യ്യു​ന്ന​വ​രെ മടക്കി അയച്ച് പോലീസ്


കോ​ട്ട​യം: ഒ​രാ​ഴ്ച നീ​ണ്ടു നി​ല്ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ റോ​ഡി​ലെ​ങ്ങും ക​ർ​ശ​ന പോ​ലീ​സ് പ​രി​ശോ​ധ​ന.

ന​ഗ​ര​ത്തി​ൽ ച​വി​ട്ടു​വ​രി, നാ​ഗ​ന്പ​ടം, തി​രു​ന​ക്ക​ര, ക​ഐ​സ്ആ​ർ​ടി​സി, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, ബേ​ക്ക​ർ ജം​ഗ്ഷ​ൻ, ക​ഞ്ഞി​ക്കു​ഴി, സീ​സ​ർ ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ക​ൽ, രാ​ത്രി വ്യ​ത്യാ​സ​മി​ല്ലാ​തെ പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ട്.

അ​നാ​വ​ശ്യ​യാ​ത്ര ചെ​യ്യു​ന്ന​വ​രെ ഒ​രു​കാ​ര​ണ​വ​ശാ​ലും പോ​കാ​ൻ പോ​ലീ​സ് അ​നു​വ​ദി​ക്കി​ല്ല. സ​ത്യ​വാം​ഗ്മൂ​ലം കൈ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​വ​രെ​യും ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള അ​ടി​യ​ന്ത​ര​യാ​ത്ര​ക്കാ​രെ​യും മാ​ത്ര​മേ പോ​ലീ​സ് ക​ട​ത്തി​വി​ടു​ന്നു​ള്ളു.

അ​നാ​വ​ശ്യ​മാ​യി ബൈ​ക്കു​ക​ളി​ലും കാ​റു​ക​ളി​ലും എ​ത്തു​ന്ന നി​ര​വ​ധി പേ​ർ​ക്കെ​തി​രേ പോ​ലീ​സ് പി​ഴ​യ​ട​പ്പി​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഇ​ന്നു രാ​വി​ലെ​യും പ​തി​വു പോ​ലെ സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, ആ​ശു​പ​ത്രി, ആ​രോ​ഗ്യ അ​നു​ബ​ന്ധ​സ്ഥാ​പ​ന​ങ്ങ​ൾ, അ​നു​മ​തി​യു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ജോ​ലി​ക്കു പോ​കു​ന്നു​ണ്ട്.

ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ​ശേ​ഷ​മാ​ണു ക​ട​ത്തി​വി​ടു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​ക​ളും ടാ​ക്സി വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

യാ​ത്ര​ക്കാ​ർ കു​റ​വാ​യ​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ൾ ഭൂ​രി​ഭാ​ഗ​വും സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. ദീ​ർ​ഘ​ദൂ​ര​മു​ൾ​പ്പെ​ടെ ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment