നിരീക്ഷണത്തിലിരുന്നയാളെ അറസ്റ്റ്ചെയ്തു; പുലിവാൽപിടിച്ച് എക്സൈസ് സംഘം; സംഭവം തൊടുപുഴയില്‍…

തൊ​ടു​പു​ഴ: കോ​വി​ഡ്-19 നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തും മ​റ്റൊ​രു പ്ര​തി​യോ​ടൊ​പ്പം ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തും എ​ക്സൈ​സി​നു പു​ലി​വാ​ലാ​യി. പൂ​മാ​ല സ്വ​ദേ​ശി രാ​ജേ​ഷി​നെ​യാ​ണ് എ​ക്സൈ​സ് സം​ഘം ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ​നി​ന്ന് 600 മി​ല്ലി ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ൽ വീ​ട്ടി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ​നി​ന്നു​മാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്ന​ത്.

ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ, നി​രീ​ക്ഷ​ണ​ത്തി ലാ​യി​രു​ന്ന​യാ​ളെ ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും അ​റി​യി​ക്കാ​തെ അ​റ​സ്റ്റ് ചെ​യ്ത​തു വി​വാ​ദ​ത്തി​നു കാ​ര​ണ​മാ​യി.

ത​ങ്ങ​ളോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നു വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ൾ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണു സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം എ​ക്സൈ​സ് സം​ഘ​ത്തി​നും ബോ​ധ്യ​മാ​യ​ത്.

ഇ​തോ​ടെ പ്ര​ശ്ന​ത്തി​ൽ​നി​ന്നു എ​ങ്ങ​നെ​യും ത​ല​യൂ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി എ​ക്സൈ​സ്. ഉ​ന്ന​ത​ത​ല​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കോ​ട​തി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത് മ​റ്റൊ​രു പ്ര​തി​യു​ടെ ഒ​പ്പ​മാ​യി​രു​ന്നു.

അ​തി​നാ​ൽ ഇ​യാ​ളു​ടെ​കൂ​ടെ കൊ​ണ്ടു​വ​ന്ന പ്ര​തി​യെ​യും പി​ന്നീ​ടു നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കേ​ണ്ടി വ​ന്നു. രാ​ജേ​ഷ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് അ​റി​യാ​തെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണ് എ​ക്സൈ​സ് സം​ഘം ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ, വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ​ത്ത​ന്നെ താ​ൻ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​ളാ​ണെ​ന്നു പ​റ​ഞ്ഞി​രു​ന്ന​താ​യാ​ണ് പ്ര​തി​യു​ടെ അ​വ​കാ​ശ​വാ​ദം. ഒ​ടു​വി​ൽ നി​രീ​ക്ഷ​ണ സം​വി​ധാ​നം നി​ല​വി​ലു​ള്ള ആ​ലു​വ സ​ബ് ജ​യി​ലേ​ക്കു ര​ണ്ടു പേ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment