ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി 400 രൂ​പ​യു​ടെ നാ​ണ​യം പുറത്തിറക്കി! നാ​​​ണ​​​യം ല​​​ഭി​​​ക്കണമെങ്കില്‍ ബു​​​ക്ക് ചെ​​​യ്യണം; നാണയത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

മ​​​ഞ്ചേ​​​രി: ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി 400 രൂ​​​പ​​​യു​​​ടെ നാ​​​ണ​​​യം പു​​​റ​​​ത്തി​​​റ​​​ക്കി.

ഒ​​​ൻ​​​പ​​​താ​​​മ​​​ത്തെ സി​​​ഖ് ഗു​​​രു​​​വാ​​​യ ശ്രീ ​​​ഗു​​​രു തേ​​​ഗ് ബ​​​ഹ​​​ദൂ​​​റി​​​ന്‍റെ നാ​​​നൂ​​​റാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് റ​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ പു​​​തി​​​യ നാ​​​ണ​​​യം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

മും​​​ബൈയിലെ നാ​​​ണ​​​യ നി​​​ർ​​​മാ​​​ണ ശാ​​​ല​​​യി​​​ൽ​​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ നാ​​​ണ​​​യ​​​ത്തി​​​ന് 35 ഗ്രാം ​​​തൂ​​​ക്കം വ​​​രും.

50 ശ​​​ത​​​മാ​​​നം വെ​​​ള്ളി​​​യും 40 ശ​​​ത​​​മാ​​​നം ചെ​​​മ്പും അ​​​ഞ്ച് ശ​​​ത​​​മാ​​​നം നി​​​ക്ക​​​ലും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് നാ​​​ണ​​​യം നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

കൊ​​​മെ​​​മ്മോ​​​റി​​​യ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള നാ​​​ണ​​​യം പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ലി​​​ലേ​​​ക്കി​​​റ​​​ക്കി​​​യി​​​ട്ടി​​​ല്ല.

നേ​​​ര​​​ത്തെ ബു​​​ക്ക് ചെ​​​യ്ത​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ നാ​​​ണ​​​യം ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ. നാ​​​ണ​​​യ പ്രേ​​​മി​​​ക​​​ൾ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ ശേ​​​ഖ​​​ര​​​ത്തി​​​ലേ​​​ക്ക് മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​നു​​​ള്ള സ്മ​​​ര​​​ണി​​​ക നാ​​​ണ​​​യ​​​ത്തി​​​ന്‍റെ വി​​​ല 3,445 രൂ​​​പ​​​യാ​​​ണ്.

Related posts

Leave a Comment