കൊ​ളീ​ജി​യ​വു​മാ​യി കേ​ന്ദ്രം വീ​ണ്ടും ഏ​റ്റു​മു​ട്ട​ലി​ന്; ര​ണ്ടു ജ​ഡ്ജി​മാ​രു​ടെ പേ​രു​ക​ൾ മ​ട​ക്കി

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ജ​ഡ്ജി​മാ​രെ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​നു​ള്ള കൊ​ളീ​ജി​യം ശി​പാ​ർ​ശ​യി​ൽ എ​തി​ർ​പ്പു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. ജ​സ്റ്റീ​സു​മാ​രാ​യ അ​നി​രു​ദ്ധ ബോ​സ്, എ.​എ​സ്. ബൊ​പ്പ​ണ്ണ എ​ന്നി​വ​രു​ടെ കാ​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന് എ​തി​ർ​പ്പ്. ഇ​വ​രു​ടെ ശി​പാ​ർ​ശ പു​ന​പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു കേ​ന്ദ്രം ശി​പാ​ർ​ശ തി​രി​ച്ച​യ​ച്ചു.

സീ​നി​യോ​രി​റ്റി പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ന്ദ്രം ശി​പാ​ർ​ശ മ​ട​ക്കി​യ​തെ​ന്നാ​ണു സൂ​ച​ന. ഏ​പ്രി​ൽ 12-നാ​ണ് കൊ​ളീ​ജി​യം കേ​ന്ദ്ര​ത്തി​നു ശി​പാ​ർ​ശ ന​ൽ​കി​യ​ത്. സ​ർ​ക്കാ​രി​ന്‍റെ എ​തി​ർ​പ്പ് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി കൊ​ളീ​ജി​യം വീ​ണ്ടും യോ​ഗം ചേ​രു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ വി​ഷ​യ​ത്തി​ലും കേ​ന്ദ്രം കൊ​ളീ​ജി​യ​വു​മാ​യി എ​റ്റു​മു​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ ജ​സ്റ്റീ​സ് ജോ​സ​ഫി​ന്‍റെ പേ​ര് കൊ​ളീ​ജി​യം വീ​ണ്ടും ശി​പാ​ർ​ശ ചെ​യ്ത​തോ​ടെ കേ​ന്ദ്ര​ത്തി​നു വ​ഴ​ങ്ങേ​ണ്ടി വ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ അ​ദ്ദേ​ഹം സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

Related posts