വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ടു​വ; ജാ​ഗ്ര​താ നി​ർ​ദേ​ശം; മയക്കു വെടിവയ്ക്കാൻ സർക്കാർ ഉത്തരവ് വേണമെന്ന് വനംവകുപ്പ്

പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ ഇ​തു​വ​രെ​യും തു​ര​ത്താ​നാ​യി​ല്ല. കാ​പ്പി​പ്പാ​ടി കോ​ള​നി​യി​ലാ​ണ് ക​ടു​വ​യെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. ക​ടു​വ​യെ പി​ടി​കൂ​ടും​വ​രെ ആ​ളു​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് കി​ട്ടി​യാ​ൽ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച് ക​ടു​വ​യെ തു​ര​ത്താ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ഫ​ല​മാ​യി. ചു​റ്റു​വ​ട്ട​ത്ത് കോ​ള​നി​യ​ട​ക്ക​മു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​മാ​യ​തി​നാ​ൽ ഓ​ടി​ച്ച് വ​ന​ത്തി​ലേ​ക്ക് ക​യ​റ്റാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥാ​യാ​ണു​ള്ള​തെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts