സംസ്ഥാനത്തെ കാത്തിരിക്കുന്നത് അതിശക്തമായ മഴ ! വരും ദിവസങ്ങളിലെ കേരളത്തിലെ കാലാവസ്ഥയെക്കുറിച്ച് കാലാവസ്ഥാ നിരീഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ…

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ സംസ്ഥാനവ്യാപകമായി ഉണ്ടാകാനിടയില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമര്‍ദ്ദങ്ങളാണ് സംസ്ഥാനത്ത് മഴ ശക്തിയാകാന്‍ കാരണമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ പ്രവചനത്തെ തുടര്‍ന്ന് ഇടുക്കി മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ല അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അതേസമയം ഇപ്പോള്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 36 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞ് പോകും. ശേഷം ന്യൂനമര്‍ദ്ദം വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് വരുമെങ്കിലും ശക്തി കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ആന്ധ്രാ-തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Related posts